Latest NewsNewsIndia

20 വർഷം മുമ്പ് പാകിസ്ഥാനിലേക്ക് കടത്തപ്പെട്ട സ്ത്രീയെ ഇന്ത്യയിലെ കുടുംബവുമായി ഒന്നിക്കാൻ സഹായിച്ച് യൂട്യൂബർമാർ

ഡൽഹി: 20 വർഷം മുമ്പ് ജോലി തേടി ഇന്ത്യവിടുകയും പിന്നീട് പാകിസ്ഥാനിലേക്ക് കടത്തപ്പെടുകയും ചെയ്ത ഹമീദ ബാനോ എന്ന സ്ത്രീയെ, യൂട്യൂബർമാരുടെ സഹായത്തോടെ കണ്ടെത്തി. തുടർന്ന്, ബാനോ തന്റെ ഇന്ത്യയിലെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും തിരിച്ചുവരാൻ ആഗ്രഹിക്കുന്നതായി പറയുകയും ചെയ്തു.

പാകിസ്ഥാനിലേക്ക് കടത്തപ്പെട്ട 40ൽ അധികം ആളുകളെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെയെത്തിക്കാൻ സഹായിച്ച പാകിസ്ഥാൻ യൂട്യൂബറായ വലിയുല്ല മറൂഫിന്റെ സഹായത്തോടെയാണ്, ബാനോ തന്റെ കുടുംബാംഗങ്ങളെ കണ്ടെത്തിയത്. കറാച്ചിയിലെ മംഗോപിർ നിവാസിയായ മറൂഫ്, ബാനോയ്‌ക്കൊപ്പം വീഡിയോ എടുത്ത് യുട്യൂബിൽ പോസ്റ്റ് ചെയ്തു. ഇതിൽ, തന്റെ മുംബൈയിലുള്ള കുടുംബത്തെ കണ്ടെത്താൻ സഹായിക്കണമെന്ന് ബാനോ കാഴ്ചക്കാരോട് അഭ്യർത്ഥിച്ചു.

സാമൂഹിക മാധ്യമങ്ങളിൽ വാണിജ്യ പരസ്യങ്ങൾ നൽകാൻ ലൈസൻസ് നിർബന്ധമാക്കുന്നു: അറിയിപ്പുമായി സൗദി

ഈ വീഡിയോ ഹാഷ്‌ടാഗ് മുംബൈ എന്ന ചാനൽ നടത്തുന്ന കുർള നിവാസിയായ യുട്യൂബർ ഖൽഫാൻ ഷെയ്ഖിന്റെ ശ്രദ്ധയിൽപ്പെട്ടു. മുംബൈയിലെ കുർളയിൽ ഖുറേഷി നഗറിന് സമീപമാണ് ഇവരുടെ സ്വദേശമെന്ന് മനസ്സിലാക്കിയ ഷെയ്ഖ്, ബാനോയെ ആർക്കെങ്കിലും അറിയാമോ എന്ന് ചോദിച്ച് വീഡിയോ പങ്കുവെച്ചു.

തുടർന്ന്, അരമണിക്കൂറിനുള്ളിൽ ബെനോയുടെ കുടുംബം ഇപ്പോഴും ഇവിടെയുണ്ടെന്ന് ഷെയ്ഖ് മനസ്സിലാക്കി. വീഡിയോ കണ്ട ബാനോയുടെ ചെറുമകൻ ബിലാൽ, ഞായറാഴ്ച രാത്രി ഒരു വീഡിയോ കോൾ ക്രമീകരിച്ചു. തുടർന്ന് വർഷങ്ങൾക്ക് ശേഷം ബാനോ തന്റെ മകൾ യാസ്മീനുമായി വീണ്ടും സംസാരിച്ചു.

റേഷൻ മണ്ണെണ്ണയുടെ വില കുറച്ച് കേന്ദ്ര സർക്കാർ, കേരളത്തിൽ കുറയുമോ?

വീഡിയോ കോളിൽ ഇന്ത്യയിലുള്ള തന്റെ കുടുംബത്തെ കാണണമെന്ന ആഗ്രഹം ബാനോ പ്രകടിപ്പിച്ചു. തുടർന്ന് പണമോ പാസ്‌പോർട്ടോ പോലുമില്ലാത്തതിനാൽ ബാനോയെ നാട്ടിലെത്തിക്കണമെന്ന് അവരുടെ കുടുംബം, പാകിസ്ഥാനിലെ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടു.

തന്റെ ഭർത്താവ് മദ്യപാനിയായിരുന്നെന്നും കുട്ടികളെ പോറ്റാൻ വേലക്കാരിയായി ജോലി ചെയ്യേണ്ടി വന്നെന്നും ബാനോ പറയുന്നു. 1990ൽ ഗൾഫ് നാടുകളിലേക്ക് പോയ ബാനോ, പിന്നീട് 9 വർഷം ദുബായിലും അബുദാബിയിലും ജോലി ചെയ്തു. 2002ലാണ് ദുബായിൽ ജോലി വാഗ്ദാനം ചെയ്ത മുംബൈയിലെ വിക്രോളി പ്രദേശത്തെ ഒരു സ്ത്രീയുമായി ബാനോ ബന്ധപ്പെട്ടത്. ദുബായിൽ ഇറങ്ങിയ ഉടൻ, ഇവരെ പാകിസ്ഥാനിലേക്ക് വിമാനത്തിൽ കയറ്റി.

കാബൂളില്‍ അല്‍ സവാഹിരിയെ യുഎസ് കൊലപ്പെടുത്തിയത് ദോഹ ഉടമ്പടിയുടെ ലംഘനം: താലിബാന്‍

അതേസമയം, ബാനോ ഇപ്പോൾ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നാണ് വിക്രോളിയിൽ നിന്നുള്ള യുവതി നാട്ടിലുള്ള കുടുംബത്തോട് പറഞ്ഞിരുന്നത്. വീട്ടുകാർ ഇവരെ വിശ്വസിച്ചില്ലെങ്കിലും ബാനോയെ കണ്ടെത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല. താമസിയാതെ, താൻ കടത്തപ്പെട്ടതായി ബാനോ മനസ്സിലാക്കി. ഇവിടെ നിന്ന് രക്ഷപ്പെട്ട് കറാച്ചിയിൽ എത്തിയ ബാനോ അവിടെ ഫുട്പാത്തിൽ ജീവിച്ചു വരികയായിരുന്നു.

ഇതിനിടെ ഭാര്യ മരിച്ച്, നാല് ആൺമക്കളാൽ ഉപേക്ഷിക്കപ്പെട്ട ഒരു വഴിവാണിഭക്കാരനെ ബാനോ വിവാഹം കഴിച്ചു. ഭർത്താവിന്റെ മരണശേഷം, അയാളുടെ മൂത്ത മകനാണ് ബാനോയെ സംരക്ഷിച്ചത്. തനിക്ക് നാട്ടിലെ തന്റെ കുടുംബത്തെ നഷ്ടമായെന്നും ഇപ്പോൾ മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെന്നും ബാനോ പറഞ്ഞു. ഇപ്പോൾ ബാനോയെ കണ്ടെത്തിയതിനാൽ, അവർ തിരികെ വരണമെന്ന് വീട്ടുകാരും ആഗ്രഹിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button