Latest NewsKeralaNews

പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനെ പൊലീസ് അറസ്റ്റുചെയ്തു

ചെറായി ബീച്ചില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയോട് ലിഫ്റ്റ് ചോദിച്ച് പിന്നില്‍ കയറിയ പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് പീഡിപ്പിക്കുകയായിരുന്നു

വൈപ്പിന്‍: പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറായി ബീച്ചില്‍ ലോഡ്ജ് വാടകക്കെടുത്ത് നടത്തുന്ന കൊടുങ്ങല്ലൂര്‍ എറിയാട് എടത്തല പള്ളിയില്‍വീട്ടില്‍ രാഹുല്‍ എന്ന് വിളിക്കുന്ന പി.എസ് ശ്രീനാഥാണ് (46) അറസ്റ്റിലായത്. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് മുനമ്പം പൊലീസ് കേസെടുത്തത്. മുനമ്പം ഡിവൈഎസ്പി എം.കെ മുരളിയുടെ നിര്‍ദ്ദേശാനുസരണം പ്രതിയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

Read Also: ‘ദിലീപ് പറഞ്ഞ നിർണായകമായ ഈ അഞ്ച് കാര്യങ്ങൾ കേരളത്തിന്റെ പൊതുമനഃസാക്ഷി അറിഞ്ഞിരിക്കേണ്ടത്’

കഴിഞ്ഞമാസം 29ന് രാത്രി ചെറായി ബീച്ചില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയോട് ലിഫ്റ്റ് ചോദിച്ച് പിന്നില്‍ കയറിയ പ്രതി ബീച്ചില്‍നിന്ന് തിരിയുന്നിടത്ത് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന്, തൊട്ടടുത്തുതന്നെ പ്രതിയുടെ കസ്റ്റഡിയിലുള കെട്ടിത്തിന്റെ വളപ്പിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. യുവതി പിറ്റേന്ന് എറണാകുളം ജനറലാശുപത്രിയില്‍ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button