ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇൻഡസ്ഇൻഡ് ബാങ്ക്. യൂസ്ഡ് കാറുകൾക്ക് നൽകുന്ന ലോൺ ആണ് ഇത്തവണ ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്. റൂപ്പിയുടെ സഹകരണത്തോടെയാണ് യൂസ്ഡ് കാറുകൾക്ക് ഇൻഡസ്ഇൻഡ് ബാങ്ക് ലോൺ നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 100 ശതമാനം കടലാസ് രഹിത ലോണുകളായിരിക്കും യൂസ്ഡ് കാറുകൾക്ക് നൽകുക. പ്രമുഖ ഡിജിറ്റൽ ലെൻഡിംഗ് പ്ലാറ്റ്ഫോമാണ് റൂപ്പി.
ഇൻഡസ്ഇൻഡ് ബാങ്കിൽ നിന്നും വാഹന വായ്പ എടുക്കുന്ന ഉപഭോക്താക്കൾക്ക് രേഖകൾ എളുപ്പത്തിൽ ലഘൂകരിക്കാനും ലോണുമായി ബന്ധപ്പെട്ട നടപടികൾ തൽസമയം പൂർത്തീകരിക്കാനും റൂപ്പിയുമായുളള സഹകരണം സഹായിക്കും.
Also Read: പതിനാറുകാരനെ വധിക്കാൻ ശ്രമിച്ച പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
ജയ്പൂർ ആസ്ഥാനമായുള്ള ഗിർനാർസോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഫിൻടെക് വിഭാഗം കൂടിയാണ് റൂപ്പി. കാർദേഖോ, ബൈക്ക്ദേഖോ, സിഗ്വീൽസ്, പവർഡ്രിഫ്റ്റ് തുടങ്ങിയ ബ്രാൻഡുകൾ ഗിർനാർസോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭാഗമാണ്.
Post Your Comments