Latest NewsNewsBusiness

ഫിൻടെകിൽ നിക്ഷേപം നടത്താനൊരുങ്ങി കെഫിൻ ടെക്നോളജീസ്

രാജ്യത്തെ പ്രമുഖ ടെക്നോളജി സർവീസ് പ്രൊവൈഡർമാരാണ് ഫിൻടെക് പ്രോഡക്റ്റ് ആൻഡ് സൊല്യൂഷൻസ്

ഫിൻടെക് പ്രോഡക്റ്റ് ആൻഡ് സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ വൻ തുക നിക്ഷേപിക്കാൻ ഒരുങ്ങി രാജ്യത്തെ മുൻനിര നിക്ഷേപകരും ഇഷ്യുവർ സൊല്യൂഷൻ ദാതാക്കളുമായ കെഫിൻ ടെക്നോളജീസ്. നിക്ഷേപിക്കുന്ന തുകയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ ഇരുകമ്പനികളും പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ പ്രമുഖ ടെക്നോളജി സർവീസ് പ്രൊവൈഡർമാരാണ് ഫിൻടെക് പ്രോഡക്റ്റ് ആൻഡ് സൊല്യൂഷൻസ്.

നിക്ഷേപവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കുന്നതോടെ, കെഫിൻ ടെക്നോളജീസിന് ടിഎസ്പി, അക്കൗണ്ട് അഗ്രിഗേറ്റർ എന്നീ ബിസിനസുകളിലേക്കുള്ള വൈവിധ്യവൽക്കരണത്തിന് വഴിയൊരുക്കുന്നതാണ്. റിസർവ് ബാങ്കിന്റെ ലൈസൻസ് ലഭിച്ച രാജ്യത്തെ ആദ്യത്തെ അക്കൗണ്ട് അഗ്രിഗേറ്ററായ ഫിൻസെക് ഡബിൾഎ സൊല്യൂഷൻസിന്റെ ഉപകമ്പനി കൂടിയാണ് ഫിൻടെക് പ്രോഡക്റ്റ് ആൻഡ് സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.

Also Read: ഡയറ്റിങ് തുടങ്ങുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button