Latest NewsKeralaNews

കുതിച്ചെത്തി മലവെള്ളം: കുഞ്ഞുകൈകളെ മുറുക്കിപ്പിടിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല, മകളെ നഷ്ടപ്പെട്ടതിന്റെ വേദനയിൽ നദീറ

പേരാവൂർ: പേരാവൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. നിടുംപുറംചാലിൽ കൊളക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് ചെങ്ങന്നൂർ സ്വദേശിനി നദീറയയുടെ മകൾ രണ്ടരവയസ്സുകാരി നുമ തസ്‍ലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എൻ.ഡി.ആർ.എഫ് സംഘങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രാവിലെയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മകളെ കൈകളിൽ നിന്നും നഷ്ടമായതിന്റെ വേദനയിലാണ് നദീറ. വെള്ളത്തിന്റെ ഇരമ്പൽ കേട്ട് കുഞ്ഞുമായി വീടിനു പിൻഭാഗം വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നദീറ ഒഴുക്കിലകപ്പെട്ടത്. കുഞ്ഞ് കൈയ്യിലുണ്ടായിരുന്നു. ഏറെ നേരം കുഞ്ഞിനെ കൈകളിൽ പിടിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നദീറയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകിപ്പോയി. നദീറയെയും സമീപത്തെ മറ്റൊരു കുടുംബത്തെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

കൈകളിൽ നിന്നും മകൾ ഒഴുകിപ്പോകുന്നത് വേദനയോടെ നദീറ കണ്ടു. കണ്ണൂർ നെടുംപുറം ചാലിൽ ഉരുൾപൊട്ടലിലാണ് നദീറയ്ക്കും ഷഫീക്കിനും തങ്ങളുടെ പൊന്നുമോളെ നഷ്ടമായത്. കണിച്ചാറിലെ പൂളക്കുറ്റി, വെള്ളറ, കോളയാട് പഞ്ചായത്തിലെ ചെക്കേരി, പൂളക്കുണ്ട്, കേളകത്തെ വെള്ളൂന്നി എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. നിരവധി ഇടങ്ങളിൽ ആളപായമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button