Latest NewsNewsInternational

ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയത് ആന: ഞെട്ടിത്തരിച്ച് യുവതി, വീഡിയോ വൈറലാകുന്നു

സുഖമായുള്ള ഉറക്കത്തിനിടെ ആരെങ്കിലും തട്ടിവിളിച്ചാൽ നമുക്ക് ദേഷ്യമാണ് വരാറുള്ളത്. അത്തരം സന്ദർഭങ്ങളിൽ എഴുന്നേൽക്കാൻ പോലും പലരും മടികാണിക്കാറുണ്ട്. എന്നാൽ, ഇവിടെ ഉറക്കത്തിൽ നിന്നും തന്നെ തട്ടി വിളിച്ചയാളെ കണ്ട് ആകെ അമ്പരപ്പിലാണ് ഒരു യുവതി. സംഭവം എന്താണെന്നല്ലേ. ചിയാങ് മായിലെ ഒരു റിസോർട്ടിൽ താമസിച്ചിരുന്ന യുവതിയെ ഉറക്കത്തിനിടെ ജനാലയിലൂടെ തട്ടിവിളിച്ചത് ഒരു ആനയാണ്.

Read Also: സംസ്ഥാന സ്‌കൂള്‍ കലോത്സവവും സംസ്ഥാന സ്‌കൂള്‍ കായിക മേളയും നടത്തുന്ന ജില്ലകളെ നിശ്ചയിച്ചു

സാക്ഷി ജെയിൻ എന്ന യുവതിയ്ക്കാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് 51 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ഉള്ളത്.

രാവിലെ ആനയുടെ കാഹളം കേട്ടാണ് സാക്ഷി ഉണർന്നത്. തുമ്പിക്കൈ കൊണ്ട് ജനലിലൂടെ ആന തട്ടി വിളിക്കുന്നതും വീഡിയോയിൽ കാണാം. തന്റെ മുറിയുടെ ജനാലയ്ക്ക് പുറത്ത് ആനയുടെ തുമ്പിക്കൈ കണ്ട് അൽപ്പം ഞെട്ടിയാണ് സാക്ഷി ഉണർന്നത്. പിന്നീട് സാക്ഷി ഈ വീഡിയോ സാമൂഹ്യ മാധ്യമത്തിലുടെ പങ്കുവെയ്ക്കുകയായിരുന്നു. ‘തായ്‌ലാൻഡിലെ ചിയാങ് മായിലെ ഈ റിസോർട്ടിൽ ഉണരാനായുള്ള കോളിനോ അലാറത്തിനോ പകരം ആനകൾ നിങ്ങളെ ഉണർത്തുന്നു. അവയോടൊപ്പം അടുത്ത് നടക്കാനും ഭക്ഷണം നൽകാനും കുളിക്കാനും കളിക്കാനും കഴിയുന്നത് മികച്ച അനുഭവമാണ്. ഈ അനുഭവം വ്യത്യസ്തമായിരുന്നു’. അതിനാൽ അടുത്ത തവണ നിങ്ങൾ തായ്‌ലാൻഡ് യാത്ര പ്ലാൻ ചെയ്യുമ്പോൾ, മലകളും നദികളും ആനകളും കൊണ്ട് ചുറ്റപ്പെട്ട നിങ്ങളുടെ യാത്രയിൽ ചിയാങ് മാ നഗരം ഉൾപ്പെടുത്താൻ മറക്കരുതെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

Read Also: കിടക്കയിലും ലൈംഗിക ബന്ധത്തിലും ഒഴിവാക്കേണ്ട പ്രധാന കാര്യങ്ങൾ

https://www.instagram.com/p/CgaxWaiA_Dp/

shortlink

Related Articles

Post Your Comments

Related Articles


Back to top button