മക്ക: സൗദി അറേബ്യ മൂന്ന് ദിവസത്തിനിടെ നൽകിയത് 6000 ഉംറ വിസകൾ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഉംറ സീസണിന്റെ തുടക്കത്തോടെ ഉംറ വിസ അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായെന്ന് മന്ത്രാലയം അറിയിച്ചു.
തവക്കൽനാ ആപ്ലിക്കേഷനിൽ ഹെൽത്ത് സ്റ്റാറ്റസ് പച്ച കാണിച്ചാൽ മാത്രമേ ഉംറയ്ക്ക് അനുമതി ലഭിക്കുകയുള്ളൂ. കോവിഡ് രോഗം ബാധിക്കുകയോ രോഗികളുമായി ഇടപഴകുകയോ ചെയ്താൽ നേരത്തെ ലഭിച്ച പെർമിറ്റ് റദ്ദാകുമെന്ന് സൗദി മന്ത്രാലയം അറിയിച്ചു.
ഹറമിലുണ്ടാകുന്ന സമയത്ത് മാസ്‌ക് ധരിക്കണം. സമയം അവസാനിച്ചാൽ ഹറമിൽ നിന്ന് പുറത്തിറങ്ങണം. അനുമതിയില്ലാത്ത സാധനങ്ങൾ ഹറമിനുള്ളിലേക്ക് കൊണ്ടുപോകരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം, തീർത്ഥാടകർക്ക് സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലേക്കും ഗവർണറേറ്റുകളിലേക്കും യാത്ര ചെയ്യാൻ ഈ വിസ ഉപയോഗിക്കാം.
Read Also: സുന്ദര ചർമ്മത്തിന് വിറ്റാമിൻ സി അടങ്ങിയ ഫ്രൂട്ടുകൾ ശീലമാക്കാം
Post Your Comments