
കൊല്ലം: ഇത്തിക്കരയാറ്റിൽ കുളിക്കുന്നതിനിടെ യുവാവ് ഒഴുക്കിൽപ്പെട്ടു. അയത്തിൽ സ്വദേശി നൗഫലിനെയാണ് കാണാതായത്.
ഇന്ന് വൈകിട്ട് അഞ്ചോടെ പള്ളിമൺ ഭാഗത്ത് വച്ചാണ് അപകടം സംഭവിച്ചത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് നൗഫൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ നൗഫൽ ഒഴിക്കിൽപ്പെടുകയായിരുന്നു.
നൗഫലിനായി പൊലീസും നാട്ടുകാരും ചേർന്ന് നൗഫലിനായി തെരച്ചിൽ നടത്തുകയാണ്.
Post Your Comments