അബുദാബി: യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂടിക്കെട്ടിയ അന്തരീക്ഷമാണ് രാജ്യത്തുള്ളത്.
Read Also: വീടിന്റെ മുകൾ നിലയിൽ നിന്നും താഴേയ്ക്ക് വീണ അനുജന് രക്ഷകനായി ജേഷ്ഠൻ: സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
യുഎഇയിൽ മൂന്ന് ദിവസങ്ങൾ കൂടി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് അധികൃതർ അറിയിപ്പ് നൽകുകയും ചെയ്തു. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
മഴമേഘങ്ങൾ കിഴക്ക് നിന്ന് ചില ഉൾപ്രദേശങ്ങളിലേക്കും തെക്കൻ പ്രദേശങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. പൊടിക്കാറ്റിനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. പൊടിക്കാറ്റ് മൂലം കാഴ്ചപരിധി കുറയാൻ ഇടയുണ്ടെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
Read Also: ബാത്റൂമിൽ പോയാൽ പോലും ഇത്ര സെക്കൻഡ് കഴിഞ്ഞാൽ ബിഗ് ബോസ് ഇറങ്ങിവരാൻ പറയും: ഭാഗ്യലക്ഷ്മി
Post Your Comments