ഷാർജ: ഫുജൈറയിലേക്കും കൽബയിലേക്കുമുള്ള യാത്രാ ഗതാഗതം പുനഃസ്ഥാപിച്ച് ഷാർജ. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളക്കെട്ടും കാലാവസ്ഥാ വ്യതിയാനവും കാരണം ഈ പ്രദേശങ്ങളിലേക്കുള്ള റോഡുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ജൂലൈ 28 നാണ് റോഡുകൾ അടച്ചത്.
കനത്ത മഴയെത്തുടർന്ന് യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വെള്ളപ്പൊക്കമുണ്ടായിരുന്നു. വെള്ളപ്പൊക്കത്തിൽ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. അതേസമയം, ദുബായ്-ഫുജൈറ ബസ് സർവ്വീസും നിർത്തിവച്ചിരിക്കുകയായിരുന്നു.
വെള്ളപ്പൊക്കത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഷാർജ-ഫുജൈറ ഇന്റർസിറ്റി ബസ് സർവ്വീസ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു.
Post Your Comments