Latest NewsNewsInternationalGulfQatar

ടാങ്കറുകളിൽ ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള സമയപരിധി നീട്ടി: അറിയിപ്പുമായി ഖത്തർ

ദോഹ: ടാങ്കറുകളിൽ ട്രാക്കിംഗ് ഉപകരണം സ്ഥാപിക്കാനുള്ള സമയപരിധി നീട്ടി ഖത്തർ. ഒക്ടോബർ 1 വരെയാണ് തീയതി നീട്ടിയത്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 1 മുതൽ ടാങ്കറുകളിൽ ട്രാക്കിംഗ് ഉപകരണം നിർബന്ധമാണെന്നായിരുന്നു നേരത്തെ ഖത്തർ അറിയിച്ചിരുന്നത്. മാലിന്യ സംസ്‌കരണ പ്ലാന്റുകളിലേക്ക് പ്രവേശിക്കാനുള്ള പെർമിറ്റ് ലഭിക്കണമെങ്കിൽ ട്രാക്കിംഗ് ഉപകരണം സ്ഥാപിച്ചിരിക്കണമെന്നാണ് അധികൃതർ നിർദ്ദേശം നൽകിയത്. വ്യവസ്ഥ പാലിക്കാത്ത ടാങ്കറുകൾക്ക് ഒക്ടോബർ 1 മുതൽ പ്ലാന്റുകളിലേക്ക് പ്രവേശനം ലഭിക്കില്ല.

Read Also: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ടി.ആറിന്റെ മകൾ ആത്മഹത്യ ചെയ്തു

അപേക്ഷകൾ നൽകിയിട്ടുള്ള ടാങ്കർ ഉടമകൾക്ക് ഓരോ ടാങ്കറുകൾക്കുമായി സൽവ റോഡിലെ അഷ്ഗാൽ കസ്റ്റമർ സർവ്വീസിൽ നിന്ന് പ്രത്യേക സിം കാർഡുകൾ ലഭിക്കും. സിം കാർഡുകൾ ലഭിക്കുന്ന ടാങ്കർ ഉടമകൾ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്ന എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം avltankersupport@ashghal.gov.qa എന്ന ഇ-മെയിലിലേക്ക് അയക്കണം. ഇ-മെയിലിൽ വിവരങ്ങൾ ലഭിച്ചാലുടൻ തന്നെ ട്രാക്കിംഗ് ഉപകരണം അഷ്ഗാലിന്റെ വെഹിക്കിൾ ട്രാക്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കും.

പ്ലാന്റുകളിൽ നിന്നുള്ള മാലിന്യങ്ങൾ നിരോധിക്കപ്പെട്ട സ്ഥലങ്ങളിൽ അല്ല പുറന്തള്ളുന്നത് എന്നുറപ്പിക്കാൻ വേണ്ടിയാണ് ടാങ്കറുകളെ നിരീക്ഷിക്കുന്നതിന് ട്രാക്കിംഗ് സംവിധാനം ആരംഭിച്ചത്. ഫെബ്രുവരി മാസത്തിലാണ് ടാങ്കറുകളിൽ ട്രാക്കിംഗ് ഉപകരണം സ്ഥാപിക്കണമെന്ന വ്യവസ്ഥ പ്രഖ്യാപിച്ചത്. മാർച്ച് 1 മുതൽ ഇതിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു.

Read Also: സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ: നാലു പുതിയ സംവിധാനങ്ങൾ ആവിഷ്‌ക്കരിച്ച് ദുബായ് മുൻസിപ്പാലിറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button