Latest NewsKeralaNews

നഗരസഭയില്‍ ജനറല്‍ വിഭാഗത്തിനും എസ്.സി/എസ്.ടി വിഭാഗത്തിനും സ്‌പോര്‍സ് ടീമെന്ന് ആര്യ രാജേന്ദ്രൻ: വിമർശനം

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റെ പുതിയ പ്രഖ്യാപനം വിവാദത്തിൽ. നഗരസഭയില്‍ ജനറല്‍ വിഭാഗത്തിനും എസ്.സി/എസ്.ടി വിഭാഗത്തിനും സ്‌പോര്‍സ് ടീം നടപ്പിലാക്കുകയാണെന്ന മേയറുടെ പ്രഖ്യാപനം ആണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ‘ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ്.സി/എസ്.ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക,’ എന്ന പരാമർശം രാഷ്ട്രീയ തലത്തിൽ ചർച്ചയായിരിക്കുകയാണ്.

ഒരു ടീം ഉണ്ടാക്കുമ്പോള്‍ എന്തിനാണ് ഇങ്ങനെ ഒരു വര്‍ഗീകരണം എന്നാണ് ഉയരുന്ന വിമര്‍ശനം.‘നായന്‍മാരുടെയും മേനോന്‍മാരുടെയും തിയ്യന്‍മാരുടെയും പ്രത്യേക ടീം കൂടെ വേണ’മെന്നു പരിഹസിക്കുന്നവരും ഉണ്ട്. കായിക വിഭാഗത്തിൽ ഇത്തരത്തിൽ വേർതിരിവിന്റെ ആവശ്യം എന്താണെന്നും, സ്പോർട്സിനെ ആ സ്പിരിറ്റിൽ എടുക്കാൻ മേയർക്ക് അറിയില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്.

അതേസമയം, ടീമിലെ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നഗരസഭ നൽകുകയും തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായിക മത്സരങ്ങളിൽ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കുമെന്നുമാണ് മേയർ വ്യക്തമാക്കിയത്. ഇതൊരു സ്ഥിരം സംവിധാനമാക്കുക എന്ന താൽപ്പര്യത്തോടെ, വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. അതിന് വേണ്ടി കായിക താരങ്ങളുമായും , കായികപ്രേമികളുമായും കായികരംഗത്തെ വിദഗ്ധരുമായും സ്പോർട്സ് കൗൺസിൽ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുമായും ഉടൻ ചർച്ച നടത്തുമെന്നും ആര്യ രാജേന്ദ്രൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button