Latest NewsKeralaMollywoodNewsEntertainment

മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ട് ഒരു പേപ്പറില്‍ ഒപ്പിട്ട് ചെയ്യേണ്ടതല്ല വിവാഹം : രഞ്ജിനിമാർ പറയുന്നു

ഇനിയൊരു വിവാഹം ഉണ്ടാവാന്‍ യാതൊരു സാധ്യതയും ഇല്ല

മലയാളികൾക്ക് ഏറെ പരിചിതനായ രണ്ട് താരങ്ങളാണ് രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. വർഷങ്ങളായുള്ള ഇവരുടെ സൗഹൃദം കണ്ടിട്ട് ഇരുവരും ലെസ്ബിയന്‍ ആണെന്നും ചിലർ തെറ്റിദ്ധരിച്ചു. വിവാഹ മോചനത്തിന് പിന്നാലെ ഗായിക രഞ്ജിനി ജോസ് വിജയ് യേശുദാസുമായി പ്രണയത്തിലാണെന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇത്തരം ഗോസിപ്പുകൾക്ക് മറുപടി നൽകുകയാണ് രഞ്ജിനിമാർ.

ഇനിയൊരു വിവാഹം ഉണ്ടാവാന്‍ യാതൊരു സാധ്യതയും ഇല്ലെന്നാണ് രണ്ട് രഞ്ജിനിമാരും പറയുന്നത്. ലിവിംഗ് ടുഗെതറായി ജീവിച്ചാലും വിവാഹം ഉണ്ടാവില്ലെന്ന് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ഇരുവരും തുറന്നു പറഞ്ഞു.

read also: പിണറായി സർക്കാർ തീര്‍ത്തും ജനപ്രിയമല്ലാതായി: വിമർശനവുമായി കുഞ്ഞാലിക്കുട്ടി

‘ഒരു ഷൂട്ടിനിടയിലാണ് ഞാനും വിജയ് യേശുദാസും ബന്ധമാണെന്ന വാര്‍ത്ത ഓണ്‍ലൈനില്‍ കാണുന്നത്. വിജയിയും ഞാനും നല്ല സുഹൃത്തുക്കളാണ്. വാര്‍ത്ത കണ്ട ഉടനെ ഞാന്‍ വിജയിയ്ക്ക് മെസേജ് അയച്ചു. ഞാനും നീയും എപ്പോള്‍ പ്രേമത്തിലായി എന്നായിരുന്നു അവന്റെ മറുചോദ്യം. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ ഓണ്‍ലൈന്‍ പോര്‍ട്ടലിലും ഈ വാര്‍ത്ത വന്നു. ചിലരൊക്കെ, കേസ് കൊടുക്കാന്‍ ഉപദേശിച്ചിരുന്നതായി രഞ്ജിനി ജോസ് പറഞ്ഞു.

വിവാഹം ഒരു സോഷ്യല്‍ കോണ്‍ട്രാക്ടാണെന്ന അഭിപ്രായമാണ് രഞ്ജിനി ഹരിദാസിനുള്ളത്. ‘എനിക്കൊരിക്കലും മറ്റൊരാള്‍ പറയുന്നത് പോലെ ജീവിക്കാനാവില്ല. മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ട് ഒരു പേപ്പറില്‍ ഒപ്പിട്ട് ചെയ്യേണ്ടതല്ല. എനിക്ക് സ്വയം ബോധ്യപ്പെടണം. അതിനെനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരൊറ്റ പ്രാവിശ്യം ഞാനതിന് അടുത്ത് എത്തിയിരുന്നു. ഒരു ബന്ധത്തില്‍ അത്രയും അടുപ്പമുണ്ടായിരുന്നപ്പോള്‍. പിന്നീടത് വേണ്ടെന്ന് വച്ചു’- രഞ്ജിനി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button