തിരുവനന്തപുരം: കണ്ണൂരിൽ വിവാഹ സൽക്കാരത്തിന് പോലീസുകാരെ വാടകയ്ക്ക് നൽകിയ തീരുമാനത്തിനെതിരെ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി. കണ്ണൂർ അഡീഷണൽ പോലീസ് സൂപ്രണ്ടാണ് പാനൂരിൽ നടന്ന കല്യാണത്തിന് നാല് പോലീസുകാരെ വിട്ട് നൽകിയത്. ആഡംബര കല്യാണത്തിനോ കുട്ടിയുടെ നൂലുകെട്ടിനോ ഉപയോഗിക്കേണ്ടവരല്ല പോലീസെന്ന് ജന. സെക്രട്ടറി സി.ആർ ബിജു പ്രതികരിച്ചു.
ആഡംബര വേദിയിൽ പ്രദർശന വസ്തുവായി പോലീസിനെ മാറ്റരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
Post Your Comments