കൊട്ടാരക്കര: മകൻ മരിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോൾ അമ്മയും മരിച്ചു. തൃക്കണ്ണാ മംഗൽ തുണ്ടുവിള വീട്ടിൽ പരേതനായ ടി. എം. ശാമുവലിന്റെ ഭാര്യ മറിയാമ്മ ശാമുവൽ (85) ആണ് മകന്റെ മരണം കഴിഞ്ഞ് മൂന്നു ദിവസം കഴിഞ്ഞപ്പോൾ മരിച്ചത്.
Read Also : ജോലി ചെയ്യുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളിക്ക് മുകളിൽ നിന്നും വീണ് പരിക്ക്
ശനിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ഇവരുടെ മകൻ രാജു ശാമുവൽ (65) വ്യാഴാഴ്ച മരിക്കുകയും അന്നു തന്നെ സംസ്കാരം നടത്തുകയും ചെയ്തിരുന്നു.
മറിയാമ്മ ശാമുവലിന്റെ ഭർത്താവ് കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് മരിച്ചത്. മറിയാമ്മയുടെ സംസ്കാരം നാളെ നടക്കും.
Post Your Comments