Latest NewsNewsInternational

ഭാര്യയുമായി അവിഹിത ബന്ധം; പാകിസ്ഥാനിൽ പോലീസുകാരന്റെ ചെവിയും ചുണ്ടും മൂക്കും മുറിച്ച് യുവാവ്

ലാഹോർ: പോലീസുകാരന്റെ ചെവിയും മൂക്കും ചുണ്ടുകളും മുറിച്ച് യുവാവ്. തന്റെ ഭാര്യയെ അവിഹിതബന്ധത്തിന് നിർബന്ധിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചായിരുന്നു ക്രൂരകൃത്യം. ലാഹോറിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ജാങ് ജില്ലയിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കോൺസ്റ്റബിൾ ഖാസിം ഹയാത്തിന്റെ മൂക്കും ചുണ്ടും ചെവിയുമാണ് യുവാക്കൾ മുറിച്ചെടുത്തത്. സംഭവത്തിൽ മുഹമ്മദ് ഇഫ്തിഖർ എന്ന മുഖ്യപ്രതിയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു.

ഹയാത്തിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച ഇഫ്തിഖർ 12 കൂട്ടാളികളുമായി ചേർന്ന് ഇദ്ദേഹത്തെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകവെയായിരുന്നു സംഭവം. ഖാസിമിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ക്രൂരമായി മർദ്ദിച്ചു. ശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ശരീരഭാഗങ്ങൾ വെട്ടിമാറ്റുകയായിരുന്നു.

കോൺസ്റ്റബിളിനെ ജാംഗ് ജില്ലാ ആസ്ഥാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. പാകിസ്ഥാൻ പീനൽ കോഡിലെ (പിപിസി) സെക്ഷൻ 354 (സ്ത്രീയെ ആക്രമിക്കൽ), 384 (അപഹരണം), 292 (അശ്ലീല പദപ്രയോഗം) എന്നിവ പ്രകാരം കോൺസ്റ്റബിൾ ഹയാത്തിനെതിരെ ഇഫ്തിഖാർ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button