Latest NewsKeralaMollywoodNewsEntertainment

സുരേഷ് ഗോപിയുടെ സിനിമകൾ കാണില്ലെന്ന് ചിലർ, മറുപടിയുമായി നടി മാലാ പാർവതി

നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ രാഷ്ട്രീയമായി തന്നെ തീർക്കുക

ബോക്സ് ഓഫീസിൽ വലിയ വിജയം സ്വന്തമാക്കുകയാണ് ജോഷി ചിത്രം പാപ്പൻ. വലിയൊരു ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. അതുകൂടാതെ, സുരേഷ് ഗോപിയ്ക്ക് ഒപ്പം മകൻ ഗോകുലും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഈ ചിത്രത്തിൻറെ ഒരു പോസ്റ്റർ നടി മാലാപാർവ്വതി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. നിരവധി ആളുകൾ ആയിരുന്നു സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിയെങ്കിലും സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ വിമർശിച്ചു ചിലർ രംഗത്തെത്തി.

read also:  കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 223 കേസുകൾ

ഒരു പ്രത്യേക രാഷ്ട്രീയ വിചാരധാരയെ പിന്തുടരുന്ന വ്യക്തിയാണ് സുരേഷ് ഗോപി എന്നും അതുകൊണ്ട് ഇയാളുടെ സിനിമകൾ കാണില്ല എന്നും ഒക്കെയാണ് ചിലരുടെ കമന്റുകൾ. ഇത്തരം കമന്റുകൾ വർദ്ധിച്ചു വന്നപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് മാലാപാർവതി.

‘ബഹുമാനപ്പെട്ട ഫേസ്ബുക്ക് പേജിലെ സ്നേഹിതരെ, നിങ്ങളോട് ഒരു അപേക്ഷയുണ്ട്. പാപ്പൻ എന്ന സിനിമയുടെ ഒരു പോസ്റ്റർ ഞാൻ ഷെയർ ചെയ്തതിനു പിന്നാലെ പോസ്റ്ററിന്റെ താഴെ കുറച്ചു മോശം കമൻറുകൾ കാണുവാൻ ഇടയായി. ദയവായി അത് ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ രാഷ്ട്രീയമായി തന്നെ തീർക്കുക’ – എന്ന് താരം കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button