കുവൈത്ത് സിറ്റി: ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ സംഘടനയായ ലാൽ കെയേഴ്സിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് ലാൽ കെയേഴ്സ് രക്തദാനക്യാമ്പ് നടത്തിയത്. കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ജാബ്രിയ ബ്ലഡ് ബാങ്കിൽ ജൂലൈ 29 വെള്ളിയാഴ്ച വൈകുന്നേരം 3:30 മുതൽ 6:30 വരെ ആയിരുന്നു ക്യാമ്പ്.
Read Also: പിണറായി സർക്കാർ തീര്‍ത്തും ജനപ്രിയമല്ലാതായി: വിമർശനവുമായി കുഞ്ഞാലിക്കുട്ടി
ലാൽ കെയേഴ്സ് എല്ലാമാസവും നടത്തിവരാറുള്ള ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തിലെ പരിപാടിയായാണ് രക്തദാന ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ കെയേഴ്സിനൊപ്പം സഹകരിച്ച ജോയ് ആലുക്കാസ് അസിസ്റ്റൻറ് ജനറൽ മാനേജർ അബ്ദുൾ അസീസിനെയും ബദർ അൽ സമ മാർക്കറ്റിംഗ് എക്‌സിക്യുട്ടീവ് അബ്ദുൾ ഖാദറിനെയും കെയേഴ്സ് അഡ്വൈസറി കമ്മിറ്റി ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ മനോജ് മാവേലിക്കര, മുരളി പണിക്കർ എന്നിവർ ചേർന്ന് ആദരിച്ചു.
പരിപാടികളുടെ ഏകോപനം ലാൽ കെയേഴ്സ് കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്യാമ്പിൽ നൂറോളം രക്തദാതാക്കൾ ക്യാമ്പിൽ പങ്കെടുത്തു.
Read Also: ചർമ്മത്തിലെ ചുളിവുകൾ അകറ്റി പ്രായത്തെ ചെറുക്കാൻ ഈ ഫെയ്സ് പായ്ക്കുകൾ ഉപയോഗിക്കൂ
Post Your Comments