KeralaLatest NewsNewsCrime

ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് 21 ലക്ഷം തട്ടിയെടുത്ത നൈജീരിയൻ സ്വദേശി പിടിയിൽ

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ സൗഹൃദമുണ്ടാക്കി കൂറ്റനാട് സ്വദേശിയിൽ നിന്ന് 21.65 ലക്ഷം രൂപ തട്ടിയെടുത്ത, നൈജീരിയൻ സ്വദേശിയെ സൈബർ പോലീസ് പിടികൂടി. വ്യാജ പണമിടപാടുകൾക്ക് ഡൊമൈനുകൾ സംഘടിപ്പിച്ചു നൽകുന്ന റെയ്മണ്ട് ഒനിയാമ (35) ആണ് ഡൽഹിയിൽ അറസ്റ്റിലായത്.

അമേരിക്കയിലെ ടെക്സാസിൽ ഡോക്ടറാണെന്നു പറഞ്ഞാണു കൂറ്റനാട്ടെ കോളജ് അധ്യാപകനുമായി ഇയാൾ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. ഇന്ത്യ മുഴുവൻ യാത്ര ചെയ്യണമെന്നും കേരളത്തിൽ താമസിക്കണമെന്നും ഇതിനായി ഒരുനാൾ ‘സർപ്രൈസായി’ വരുമെന്നും ഇയാൾ അധ്യാപകനോട് പറഞ്ഞു.

ഭാര്യയുമായി അവിഹിത ബന്ധം; പാകിസ്ഥാനിൽ പോലീസുകാരന്റെ ചെവിയും ചുണ്ടും മൂക്കും മുറിച്ച് യുവാവ്

ഇതിനിടെ ഡൽഹി എയർപോർട്ടിൽ നിന്നാണെന്നു പറഞ്ഞു കൂറ്റനാട് സ്വദേശിക്കു ഫോൺ വന്നു. ഏകദേശം രണ്ടുകോടി ഇന്ത്യൻ രൂപ മതിപ്പുള്ള ഡോളറുമായി താങ്കളുടെ അമേരിക്കക്കാരൻ സുഹൃത്ത് ഇവിടെയുണ്ടെന്നും ഡോളർ കൊണ്ടു വന്നതിനാൽ ഫൈൻ, നികുതി എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക്‌ 21 ലക്ഷത്തോളംരൂപ ആവശ്യമുണ്ടെന്നും പറഞ്ഞു. ഓൺലൈനായി തുക തട്ടിയെടുത്തു. സുഹൃത്തിന് വേണ്ടി കയ്യിലുള്ളതും കടം വാങ്ങിയും അധ്യാപകൻ പണം അയച്ചു നൽകുകയായിരുന്നു.

കസ്റ്റംസ് ഡ്യൂട്ടി, ജി.എസ്.ടി, ക്ലിയറൻസ് ഫീസ് എന്നു മാത്രമല്ല ആന്റി ടെററിസ്റ്റ് ഫീസ് എന്ന പേരിൽവരെ 21.65 ലക്ഷം രൂപ അയച്ചപ്പോഴാണു അദ്ധ്യാപകന് താൻ കബളിക്കപ്പെട്ടതായി മനസ്സിലായത്. ഇതോടെ, സൈബർ പോലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ പരിശോധനയിൽ ഇയാൾ ഡൽഹിയിലെ നൈബ് സെറായ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്നു മനസ്സിലാക്കി. അവിടെ ഒരു വീട്ടിൽ ഒരു സ്ത്രീക്കൊപ്പം താമസിച്ചിരുന്ന ഇയാളെ ഡൽഹി പോലീസിന്റെ സഹായത്തോടെ സാഹസികമായി കീഴടക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button