വാരണാസി: ഗ്യാൻവാപി കേസിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ അഭയ് നാഥ് യാദവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അഞ്ജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിക്ക് വേണ്ടിയാണ് അദ്ദേഹം ഹാജരായത്. ശൃംഗാർ ഗൗരി, ഗ്യാൻവാപി കേസുകളിൽ മുസ്ലീം പക്ഷത്തിനുവേണ്ടി വാദിച്ചിരുന്നു. ഈ കേസുകളിൽ നിർണായക പങ്ക് വഹിച്ചത് അഭയ് നാഥ് യാദവാണ്.
യാദവിന് ഞായറാഴ്ച രാത്രി ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നുവെന്ന് ബനാറസ് ബാർ അസോസിയേഷന്റെ മുതിർന്ന അഭിഭാഷകൻ നിത്യാനന്ദ് റായ് പറഞ്ഞു.
Post Your Comments