Latest NewsKeralaIndia

‘ആരോപണത്തിന് പിന്നിൽ അഴിമതി നടത്തിയ ഭയം’- തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് മറുപടിയുമായി കേന്ദ്രമന്ത്രി മുരളീധരന്‍

ന്യൂഡൽഹി: കോൺക്ലേവില്‍ കേരള, തമിഴ്നാട് മുഖ്യമന്ത്രിമാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർമാർ വഴി സമാന്തര സർക്കാരിനുള്ള ശ്രമമെന്ന സ്റ്റാലിന്റെ ആരോപണം ഡിഎംകെ അഴിമതി നടത്തിയ ഭയം കൊണ്ടെന്ന് വി. മുരളീധരൻ ആരോപിച്ചു.

കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മുരളീധരൻ ആരോപണമുന്നയിച്ചു. വികസന കാര്യത്തിൽ കേരളത്തിൽ എല്ലാവരും ഒരുമിച്ചു നിൽക്കാത്തതിന്റെ കാരണം പിണറായി കൂടി ആലോചിക്കണം. വികസന കാര്യത്തിൽ എല്ലാവരെയും ഒരുമിപ്പിച്ച് നിര്‍ത്തേണ്ടത് പിണറായി വിജയനാണ്.

കേന്ദ്രമന്ത്രിയാണെങ്കിലും ജനകീയ പ്രശ്നങ്ങളിൽ രാഷ്ട്രീയക്കാരനായി ഇടപെടും. റെയില്‍വേ മന്ത്രിയെ കാണാന്‍ കഴിയാത്തത് സംസ്ഥാന മന്ത്രിമാരുടെ വീഴ്ചയാണ്. ആസൂത്രണത്തില്‍ ഉള്ള അപാകതയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button