തിരുവനന്തപുരം: 24 മണിക്കൂറിൽ 1 ലക്ഷം മെൻസ്ട്രുവൽ കപ്പുകൾ വിതരണം ചെയ്യുന്ന കപ്പ് ഓഫ് ലൈഫിനെ അനുകൂലിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സ്ത്രീകൾ നേരിടുന്ന പ്രയാസങ്ങളെ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനമാണ് കപ്പ് ഓഫ് ലൈഫെന്നും ജനപ്രതിനിധിയായ ഹൈബി ഈഡൻ എം.പിയാണ് ഈ പദ്ധതിയെ ജനകീയവും പ്രാവർത്തികവുമാക്കാൻ മുന്നിൽ നയിക്കുന്നതെന്നും രാഹുൽ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ആർത്തവം അശുദ്ധവും ആർത്തവം വന്ന സ്ത്രീയെ മാറ്റിപ്പാർപ്പിച്ചിരുന്ന കാലത്ത് നിന്നും നാമേറെ മുന്നോട്ട് നടന്നിട്ടും കുടഞ്ഞു കളയാത്ത ചില ചിന്തകളിപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നവരുണ്ട്. അവരിലേക്ക് ഒരു പുതു സന്ദേശമെത്തുന്നതോടൊപ്പം ആർത്തവ സമയത്ത് സ്ത്രീകൾ നേരിടുന്ന പ്രയാസങ്ങളെ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനമാണ് കപ്പ് ഓഫ് ലൈഫ്.
ഈ പദ്ധതിയുടെ ഭാഗമായി 24 മണിക്കൂറിൽ 1 ലക്ഷം മെൻസ്ട്രുവൽ കപ്പുകൾ ആണ് വിതരണം ചെയ്യുന്നത്. ദിനേന കുതിക്കുന്ന നഗരത്തിന് ഒരു ചുവട് മുന്നിൽ നടക്കുന്ന ജനപ്രതിനിധിയായ ഹൈബി ഈഡൻ എം.പിയാണ് ഈ പദ്ധതിയെ ജനകീയവും പ്രാവർത്തികവുമാക്കാൻ മുന്നിൽ നയിക്കുന്നത്. നവ ആശയങ്ങൾ എറണാകുളത്തെ മുന്നോട്ടു നയിക്കട്ടെയെന്നാശംസിക്കുന്നു.
Post Your Comments