എടത്വ: റോഡ് ഇടിഞ്ഞ് ഗ്യാസ് കയറ്റി വന്ന മിനിലോറി പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവറെയും സഹായിയെയും നാട്ടുകാർ രക്ഷപ്പെടുത്തി.
ഇന്നലെ വൈകുന്നേരം 5.15ന് തകഴി പടഹാരം റേഷൻ കടയ്ക്കു സമീപമായിരുന്നു അപകടം. എടത്വ ലിസ് ലിയോ ഗ്യാസ് ഏജൻസിയുടെ വാഹനമാണ് മുന്നൂറാം പാടത്തെ വെള്ളക്കെട്ടിലേക്കു മറിഞ്ഞത്.
Read Also : കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം: രണ്ട് പേര് അറസ്റ്റില്‍
ഡ്രൈവർ മോനിച്ചൻ, സഹായി ശരത് എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിതരണം നടത്തിയ ശേഷം കാലിയായ ഗ്യാസ് കുറ്റികളുമായി തിരികെ വരുമ്പോഴായിരുന്നു അപകടം നടന്നത്. നാട്ടുകാർ ആണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Post Your Comments