Latest NewsKeralaNews

പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം: അദാലത്തുമായി ഡി.ജി.പി

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേനെ അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി അദാലത്തുമായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ അദാലത്തിലേയ്ക്ക് ഓഗസ്റ്റ് അഞ്ചു വരെ പരാതി നല്‍കാം. ഓഗസ്റ്റ് 17 നാണ് അദാലത്ത് നടക്കുന്നത്. സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, ടെലികമ്മ്യൂണിക്കേഷന്‍, ക്രൈംബ്രാഞ്ച്, സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ,പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സ്, കേരളാ പൊലീസ് അക്കാഡ‍മി, പൊലീസ് ട്രെയിനിംഗ് കോളേജ്, റെയില്‍വേ എന്നിവിടങ്ങളിലെ പൊലീസുകാർക്കാണ് പരാതി നല്‍കാനുള്ള അവസരം ലഭിക്കുക.

പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം. പരാതികൾ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേനെ അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

Read Also: കേരളത്തിലെ അടക്കം സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നു: യച്ചൂരി

പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243. പരാതികള്‍ spctalks.pol@kerala.gov.in വിലാസത്തില്‍ ലഭിക്കണം. SPC Talks with Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button