ബര്‍മിംഗ്ഹാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ജെറമി ലാല്‍റിന്നുങ്ക സ്വര്‍ണം നേടി. ആകെ 300 കിലോ ഉയര്‍ത്തിയാണ് താരം ഒന്നാമതെത്തിയത്. ജെറെമിയുടെ ആദ്യ കോമണ്‍വെല്‍ത്ത് സ്വര്‍ണമാണിത്. സമോവയുടെ നെവോയാണ് വെള്ളി നേടിയത്.
Read Also: ആഭ്യന്തര വിമാന സർവീസുകളിലെ തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങൾ, ഭയപ്പെടാൻ ഒന്നുമില്ലെന്ന് ഡിജിസിഎ തലവൻ
67 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ആകെ 300 കിലോയാണ് ഇന്ത്യന്‍ താരം ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 140 കിലോ ഭാരം ഉയര്‍ത്തി റെക്കോര്‍ഡ് സൃഷ്ടിച്ചു. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 160 കിലോയാണ് ജെറമി ഉയര്‍ത്തിയത്. മൂന്നാം ശ്രമത്തില്‍ 165 കിലോ ഉയര്‍ത്താന്‍ ആഗ്രഹിച്ചെങ്കിലും ജെറമിക്ക് അത് നഷ്ടമായി. ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് റൗണ്ടിനിടെ രണ്ട് തവണ ജെറമിയ്ക്ക് പരിക്കേറ്റെങ്കിലും തളരാതെ രാജ്യത്തിനായി സ്വര്‍ണം നേടിയെടുത്തു.
ജെറമിയുടെ ഈ സ്വര്‍ണത്തോടെ 2022ലെ ഇന്ത്യയുടെ കോമണ്‍വെല്‍ത്ത് മെഡല്‍ നേട്ടം അഞ്ചായി. 2 സ്വര്‍ണവും 2 വെള്ളിയും ഒരു വെങ്കലവും ഇതില്‍ ഉള്‍പ്പെടുന്നു. ഭാരോദ്വഹനത്തില്‍ മാത്രമാണ് ഇന്ത്യ ഈ മെഡലുകളെല്ലാം നേടിയത്. സങ്കേത് സര്‍ഗറും ബിന്ദിയ റാണിയും വെള്ളിയും ഗുരുരാജ പൂജാരി വെങ്കലവും നേടിയപ്പോള്‍ മീരാഭായിയും ജെറമിയും ഇന്ത്യക്കായി സ്വര്‍ണം നേടി.
Post Your Comments