Latest NewsIndiaNews

ഇന്ത്യൻ വ്യോമാതിർത്തി തികച്ചും സുരക്ഷിതം: വ്യക്തമാക്കി ഡി.ജി.സി.എ മേധാവി

ഡൽഹി: ഇന്ത്യൻ വ്യോമാതിർത്തി തികച്ചും സുരക്ഷിതമാണെന്ന് വ്യക്തമാക്കി ഡി.ജി.സി.എ മേധാവി അരുൺ കുമാർ. സമീപകാലത്ത് സാങ്കേതിക തകരാറുകളെത്തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ റിപ്പോർട്ട് ചെയ്ത, സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് ഇടയിലാണ് അരുൺ കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. അത്തരം പ്രശ്നങ്ങൾ വിദേശ എയർലൈനുകളും അഭിമുഖീകരിക്കുന്നുണ്ടെന്നും എന്നാൽ ഏതെങ്കിലും തരത്തിൽ അപകടം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സിവിൽ ഏവിയേഷൻ സ്‌പേസ് തികച്ചും സുരക്ഷിതമാണെന്നും ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) നിർദ്ദേശിച്ചിട്ടുള്ള എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്നും അരുൺ കുമാർ പറഞ്ഞു.

റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങൾക്കൊന്നും തന്നെ നാശം വിതയ്ക്കാൻ സാധ്യതയില്ലാത്തതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ മൊത്തം 150 സംഭവങ്ങൾ വിമാനങ്ങളുടെ സാങ്കേതിക തകരാർ കാരണം സംഭവിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.

‘അനുഭവിക്കുന്ന എല്ലാ തടസ്സങ്ങളും എല്ലാ വിമാനക്കമ്പനികൾക്കും എല്ലാത്തരം ഫ്ളീറ്റുകളിലും പതിവാണ്. കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ, ഇന്ത്യയിലേക്ക് വരുന്ന വിദേശ ഓപ്പറേറ്റർമാർക്ക് പോലും, 15 സാങ്കേതിക തകരാറുകൾ ഞങ്ങൾ കണ്ടു.’ അരുൺ കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button