കൊച്ചി: സംസ്ഥാനത്ത് യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ച് വരികയാണ്. ഇന്നലെ പന്തളത്ത് വെച്ച് എംഡിഎംഎ കച്ചവടം ചെയ്ത അഞ്ച് പേരെ പോലീസ് പിടികൂടിയിരുന്നു. ഇപ്പോഴിതാ, സമാന രീതിയിൽ കൊച്ചി കലൂരിലും അഞ്ച് പേരെ പിടികൂടിയിരിക്കുകയാണ്. മയക്കുമരുന്നുമായി ലോഡ്ജിൽ താമസിച്ചിരുന്ന അഞ്ച് പേരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ലക്ഷദ്വീപ് കല്പേനി സ്വദേശികളായ മുഹമ്മദ് താഹിര്‍ ഹുസൈന് (24), നവാല്‍ റഹ്മാന് (23), സി.പി. സിറാജ് (24), ചേര്‍ത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റിയൻ (23), തൃശ്ശൂര്‍ അഴീക്കോട് സ്വദേശി അല്‍ത്താഫ് (24) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ എ.സി.പി.ക്ക് കീഴിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയത്.
0.34 ഗ്രാം എം.ഡി.എം.എ.യും 155 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു. കലൂര്‍ കറുകപ്പിള്ളിയിലെ ലോഡ്ജില്‍ നിന്നാണിവരെ പിടിച്ചത്. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയത് ആരാണെന്നറിയാനുള്ള ശ്രമം തുടങ്ങി. 190 ഗ്രാം കഞ്ചാവുമായി കഞ്ചാവുമായി അക്ബര്‍ എന്നയാളെ സി.ഐ.എസ്.എഫ് പിടികൂടിയിരുന്നു. ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്താനായിരുന്നു ഇയാളുടെ ശ്രമം. ഇയാളെ ചോദ്യം ചെയ്ത് വന്നപ്പോഴാണ് കലൂരിൽ അഞ്ചംഗ സംഘം ഉണ്ടെന്ന വിവരം ലഭിക്കുന്നത്.
അതേസമയം, ഇന്നലെ മാരക ലഹരിമരുന്നായ എംഡിഎംഎയുടെ വില്പനക്കാരായ യുവതിയുള്‍പ്പെടെ അഞ്ചുപേരെ പന്തളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അടൂര്‍ പറക്കോട് ഗോകുലം വീട്ടില്‍ ആര്.രാഹുല്‍ (29), കൊല്ലം കുന്നിക്കോട് അസ്മിന മന്‍സിലില്‍ ഷാഹിന (23), അടൂര്‍ പള്ളിക്കല്‍ പെരിങ്ങനാട് ജലജവിലാസം വീട്ടില്‍ പി.ആര്യന്(21), പന്തളം കുടശ്ശനാട് പ്രസന്നഭവനത്തില്‍ വിധു കൃഷ്ണന്(20), കൊടുമണ്‍ കൊച്ചുതുണ്ടില്‍ സജിന്‍(20) എന്നിവരാണ് അറസ്റ്റിലായത്.
Post Your Comments