ആഭ്യന്തര വിമാന സർവീസുകളിൽ സാങ്കേതിക പ്രശ്നങ്ങൾ തുടർക്കഥയായതോടെ പുതിയ പ്രസ്താവന പുറത്തിറക്കി ഡിജിസിഎ. സാങ്കേതിക പ്രശ്നങ്ങളിൽ ഭയപ്പെടാൻ ഒന്നുമില്ലെന്നാണ് ഡിജിസിഎ തലവൻ അരുൺ കുമാർ അറിയിച്ചിട്ടുള്ളത്. ആഭ്യന്തര വിമാനക്കമ്പനികൾക്ക് കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായ സാങ്കേതിക തകരാറുകളും പ്രശ്നങ്ങളും വ്യോമയാന മേഖലയ്ക്ക് യാതൊരു തരത്തിലുള്ള കുഴപ്പങ്ങളും സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ വ്യോമയാന മേഖലയിൽ അടുത്തിടെ ഉണ്ടായ സാങ്കേതിക തകരാറിന്റെ കണക്കുകൾ ഡിജിസിഎ പുറത്തുവിട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ 16 ദിവസത്തിനിടെ വിദേശത്ത് നിന്ന് ഇന്ത്യയിൽ എത്തിയ വിമാനങ്ങളിൽ 15 സാങ്കേതിക തകരാറുകളാണ് ഉണ്ടായിട്ടുള്ളത്. ആഭ്യന്തര സർവീസുകൾക്ക് പുറമേ, അന്താരാഷ്ട്ര വിമാനങ്ങളിലും സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തിരുന്നു.
Also Read: കെഎഫ്സി: വായ്പ പരിധി ഉയർത്തി
Post Your Comments