മൂവാറ്റുപുഴ: വീടിനുള്ളിൽ പതിനഞ്ചുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. രണ്ടാർ കക്കാട്ട് ഷിഹാബിന്റെ മകൻ നാദിർഷ (15) ആണ് മരിച്ചത്.
ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. വീടിനുള്ളിലെ പ്ലഗ് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ലുലു മാൾ ഉടമയ്ക്ക് ആർ.എസ്.എസുമായി അടുത്ത ബന്ധം, സംസ്ഥാനത്ത് വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമം: അസം ഖാൻ
മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു പത്താം ക്ലാസ് പഠനം പൂർത്തിയാക്കി പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയായിരുന്നു നാദിർഷ. അമ്മ: നിസ. സഹോദരങ്ങൾ: ബാദിഷ, ഐഷാബി.
Post Your Comments