ഷാർജ: ഷാർജ-ഫുജൈറ ഇന്റർസിറ്റി ബസ് സർവ്വീസ് പുനരാരംഭിച്ചു. ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിൽ ജൂലൈ 28 നാണ് ഫുജൈറയിലേക്കുള്ള ബസ് സർവ്വീസ് ഷാർജ നിർത്തിവെച്ചത്.
അതേസമയം, ഫുജൈറ വഴി ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിലേക്കുള്ള രണ്ട് റൂട്ടുകളിലേക്കുള്ള സർവ്വീസ് ഗതാഗത അതോറിറ്റി പുനരാരംഭിച്ചിട്ടില്ല. വെള്ളക്കെട്ടും കാലാവസ്ഥാ വ്യതിയാനവും കാരണം ഈ പ്രദേശങ്ങളിലേക്കുള്ള റോഡുകളും അടച്ചിട്ടിരിക്കുകയായിരുന്നു.
കനത്ത മഴയെത്തുടർന്ന് യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വെള്ളപ്പൊക്കമുണ്ടായിരുന്നു. വെള്ളപ്പൊക്കത്തിൽ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. അതേസമയം, ദുബായ്-ഫുജൈറ ബസ് സർവ്വീസും നിർത്തിവച്ചിരിക്കുകയായിരുന്നു.
Read Also: അട്ടപ്പാടി മധു വധക്കേസിലെ ഒരു സാക്ഷി കൂടി കൂറുമാറി: ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ഒൻപതായി
Post Your Comments