തൃശൂർ: ലഖ്‌നൗ മാള്‍ വിവാദത്തില്‍ പ്രതികരിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. നെഗറ്റീവ് പബ്ലിസിറ്റി തങ്ങൾക്ക് ലാഭമാണെന്നും ലഖ്നൗ ലുലു മാളിലെ പ്രശ്നങ്ങൾ ജനങ്ങളെ ബാധിക്കുന്നില്ലെന്നും യൂസഫലി പറഞ്ഞു. മാധ്യമങ്ങളാണ് അത് വാർത്തയാക്കിയതെന്നും ഇത്തരം നെഗറ്റീവ് പബ്ലിസിറ്റികൾ ഞങ്ങൾക്ക് ലാഭമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം പ്രശ്നങ്ങളെ ശാന്തമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
‘ഓരോ രാജ്യത്തിനും അവരുടേതായ നിയമങ്ങളുണ്ട്. പ്രശ്നങ്ങളും പ്രശ്നങ്ങളില്ലായ്മയും രാജ്യത്തുണ്ട്. നിയമാനുസൃതമായി കച്ചവടം നടത്തുക എന്നതാണ് പ്രധാനം. ഒന്നും നല്ലതെന്നോ മോശമെന്നോ പറയാൻ കഴിയില്ല. ഞാന്‍ നല്ല ഒരു ഷോപ്പിങ് മാള്‍ കെട്ടിപ്പൊക്കി. ആദ്യത്തെ ദിവസം ഒരാള്‍ വന്ന് പറയും നന്നായിട്ടുണ്ടെന്ന്. ഒരു തവണകൂടി പറയും. പിന്നെ ആ ആള്‍ വരില്ലായിരിക്കും. ഭംഗിയിലല്ല കാര്യം അതിനുള്ളിലെ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്നു എന്നതാണ്’- യൂസഫലി പറഞ്ഞു.
‘നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരണം. ഒരു കച്ചവടക്കാരന് എല്ലാവരുമായിട്ടും ബന്ധം വേണം. ഒരുപാട് നിയമങ്ങള്‍ ഞങ്ങള്‍ ഇടപെട്ട് മാറ്റപ്പെട്ടിട്ടുണ്ട്. ഒരു സുപ്രഭാതം കൊണ്ട് ഒന്നും മാറ്റാന്‍ പറ്റില്ല. എനിക്ക് റിട്ടയർമെന്റ് ഇല്ല ‘മൈ റിട്ടയര്‍മെന്‍റ് ഈസ് ടു ഖബര്‍’- എം.എ യൂസഫലി വ്യക്തമാക്കി.
Post Your Comments