ഇന്ത്യയിലെ സ്വർണ ഡിമാന്റ് കുതിച്ചുയരുന്നു. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, വാർഷികാടിസ്ഥാനത്തിൽ ഇന്ത്യയിലെ സ്വർണ ഡിമാന്റിൽ 43 ശതമാനം വർദ്ധനവാണ് നേടാൻ സാധിച്ചിട്ടുള്ളത്. ഇതോടെ, സ്വർണ ഡിമാന്റ് 170.7 ടണ്ണായി ഉയർന്നു. എന്നാൽ, നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം മാസത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് ആഗോള തലത്തിൽ 8 ശതമാനം കുറഞ്ഞ് 948 ടണ്ണിലെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ആഭരണ രംഗത്ത് രണ്ടാം ത്രൈ മാസത്തിലെ ആകെ ഡിമാന്റ് 49 ശതമാനം വർദ്ധിച്ച് 140.3 ടണ്ണായി. കൂടാതെ, 20 ശതമാനം ഡിമാന്റാണ് നിക്ഷേപ മേഖലയിൽ ഉണ്ടായിട്ടുള്ളത്. ഇന്ത്യയിൽ ഉത്സവകാലം ആരംഭിച്ചതും വിവാഹങ്ങളുടെ എണ്ണം കൂടിയതുമാണ് ആഭരണ മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകാൻ കാരണമായത്.
Also Read: രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന്റെ സെറ്റില്‍ വൻ തീപിടുത്തം: ഒരാള്‍ മരിച്ചു
ഇത്തവണ അക്ഷയ തൃതീയ ദിനത്തിൽ സ്വർണ വ്യാപാര രംഗത്ത് ഉയർന്ന വിൽപ്പനയാണ് ഉണ്ടായിട്ടുള്ളത്. പരമ്പരാഗത വിവാഹ വാങ്ങലുകൾക്ക് പുറമേ, അക്ഷയ തൃതീയ എത്തിയതോടെ ആഭരണ ഡിമാന്റ് 49 ശതമാനം വർദ്ധിക്കുകയായിരുന്നു.
Post Your Comments