Latest NewsNewsBusiness

ഇൻഫോപാർക്കുമായി സഹകരണത്തിനൊരുങ്ങി ജിയോജിത്, ലക്ഷ്യം ഇതാണ്

വിവിധ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണ് ഇരുകമ്പനികളും ഇനി മുതൽ പ്രവർത്തിക്കുക

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫോപാർക്കുമായി സഹകരണത്തിൽ ഏർപ്പെട്ട് ജിയോജിത്. റിപ്പോർട്ടുകൾ പ്രകാരം, ഇൻഫോപാർക്ക് ഫേസ് രണ്ടിൽ ഒന്നേകാൽ ഏക്കർ സ്ഥലത്ത് 3 ഘട്ടങ്ങളിലായി ഒന്നേകാൽ ലക്ഷം ചതുശ്ര അടിയിൽ ഒരുക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇരുകമ്പനികളും കൈകോർക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചി ഇൻഫോപാർക്കിലെ പാർക്ക് സെന്ററിൽ നടന്ന ചടങ്ങിൽ ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിലും, ജിയോജിത് മാനേജിംഗ് ഡയറക്ടർ സി. ജെ ജോർജും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

വിവിധ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണ് ഇരുകമ്പനികളും ഇനി മുതൽ പ്രവർത്തിക്കുക. ആദ്യ ഘട്ടത്തിൽ ജിയോജിത്തിന്റെ ഡാറ്റാ സെന്റർ, കസ്റ്റമർ കെയർ, പെരിഫറി പ്രവർത്തനങ്ങൾക്കായുള്ള നിർമ്മാണങ്ങൾ എന്നിവ ആരംഭിക്കുന്നതാണ്. 55,000 ചതുരശ്രഅടി സ്ഥലത്താണ് ഇവയുടെ നിർമ്മാണം പൂർത്തീകരിക്കുക. നിർമ്മാണം പൂർത്തിയാക്കുന്നതോടെ, ജിയോജിത് ടെക്നോളജീസിന്റെ ഡെവലപ്മെന്റ് സെന്ററും ഇൻഫോപാർക്ക് ഫേസ് രണ്ടിലേക്ക് മാറുന്നതാണ്. കൂടാതെ, ടെലി ട്രേഡിംഗ് സെന്ററുകൾ, കസ്റ്റമർ എക്സ്പീരിയൻസ് ഡെവലപ്മെന്റ് സെന്ററുകൾ, സോഫ്റ്റ്‌വെയർ ലാബുകൾ, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയും ഒരുക്കുന്നതാണ്.

Also Read: ഗൂഗിളിലെ പിഴവ് കണ്ടെത്തിയ ഇന്ത്യക്കാർക്ക് കോടികൾ പ്രതിഫലം, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button