രാജ്യം സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 -ാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷവേളയിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നത് ഇന്ത്യയുടെ ദേശീയ പതാകയാണ്. ത്രിവർണ പതാക ഉയർത്തുന്നത് കാണുന്നത് ഏതൊരു ഭാരതീയനും അഭിമാനം തോന്നുന്ന നിമിഷമാണ്.
ദേശീയ പതാകയുടെ മാതൃകയ്ക്ക് വേണ്ടിയുള്ള വർഷങ്ങൾ നീണ്ട ശ്രമത്തിനു ശേഷം, 1947 ആഗസ്റ്റ് 16 ന് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവാണ് ചുവന്ന കോട്ടയിൽ വെച്ച് എല്ലാവരും തെരഞ്ഞെടുക്കുകയും അംഗീകരിക്കുകയും ചെയ്ത ത്രിവർണ പതാക ഉയർത്തിയത്. 1947 ജൂലൈ 22 ന് ചേർന്ന യോഗത്തിലാണ് സ്വതന്ത്ര ഇന്ത്യക്ക് ഒരു പതാക വേണം എന്ന ആവശ്യം ഉയർന്നു വന്നത്. തുടർന്ന് പിംഗലി വെങ്കയ്യ എന്ന സ്വാതന്ത്ര്യ സമരസേനാനി രൂപകൽപന ചെയ്ത ത്രിവർണ പതാക അംഗീകരിക്കപ്പെടുകയും സ്വതന്ത്ര ഇന്ത്യയുടെ പതാകയായി മാറുകയുമായിരുന്നു.
പിംഗലി വെങ്കയ്യ ഗാന്ധിജിയെ പരിചയപ്പെടുന്നത് ദക്ഷിണ ആഫ്രിക്കയിൽ വെച്ചാണ്. അദ്ദേഹത്തിന്റെ വർഷങ്ങൾ നീണ്ട പഠനത്തിനും പ്രയത്‌നത്തിനും ഒടുവിലാണ് ഇത്തരത്തിൽ ഒരു പതാകയുടെ മാതൃക രൂപകൽപ്പന ചെയ്തത്.
Read Also: മങ്കിപോക്‌സ്: രോഗലക്ഷണമുള്ളവർക്ക് വിമാന യാത്ര വിലക്കി സൗദി അറേബ്യ
Post Your Comments