Latest NewsNewsIndia

‘തലയിണയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക’: മഹാത്മാ ഗാന്ധി കോളേജിൽ റാഗിംഗ്, പരാതിയിൽ അന്വേഷണം ആരംഭിച്ചു

ഇൻഡോർ: മധ്യപ്രദേശിലെ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളെ റാഗ് ചെയ്ത സീനിയർ എംബിബിഎസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. റാഗിങ് അസഹനീയമായതോടെ ജൂനിയർ വിദ്യാർത്ഥികൾ യുജിസിയെയും ആന്റി റാഗിങ് സെല്ലിനെയും വിവരമറിയിക്കുകയായിരുന്നു. തലയിണയുമായും സഹപാഠികളുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിക്കാൻ ഇവർ ജൂനിയർ വിദ്യാർത്ഥികളെ നിർബന്ധിച്ചു എന്നതാണ് പരാതി. എംജിഎം കോളേജിൽ നടന്ന റാഗിങ്ങുമായി ബന്ധപ്പെട്ട് 10 വിദ്യാർത്ഥികൾക്കെതിരെ 294, 323, 506 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇൻഡോറിലെ മഹാത്മാഗാന്ധി മെമ്മോറിയൽ (എംജിഎം) മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥികൾക്കാണ് തങ്ങളുടെ സീനിയേഴ്‌സിൽ നിന്നും വളരെ മോശമായ അനുഭവം നേരിടേണ്ടി വന്നത്. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) ആന്റി റാഗിങ് ഹെൽപ്പ് ലൈനിൽ വിദ്യാർത്ഥികൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പ്രകൃതിവിരുദ്ധ ലൈംഗികത ഉൾപ്പെടെയുള്ള അസഭ്യവും അശ്ലീലവുമായ പ്രവൃത്തികൾ ചെയ്യാൻ മുതിർന്നവർ നിർബന്ധിച്ചതായി വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു. തുടർന്ന് ഏതെങ്കിലും ഒരു വനിതാ ബാച്ച് മേറ്റിന്റെ പേര് പറയാനും അവളെ അപകീർത്തികരമായ പരാമർശങ്ങൾ നടത്താനും അവർ ആവശ്യപ്പെട്ടതായും പരാതിയിൽ ആരോപിക്കുന്നു. സീനിയർ എംബിബിഎസ് വിദ്യാർത്ഥികൾ താമസിക്കുന്ന ഫ്ലാറ്റിൽ വച്ചായിരുന്നു ക്രൂരമായ റാഗിങ്. ജൂനിയർ വിദ്യാർത്ഥികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത ഇവർ പരസ്പരം മുഖത്തടിയ്ക്കാൻ നിർബന്ധിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button