
റിയാദ്: സൗദിയിൽ മുഹറം ഒന്ന് ജൂലൈ 30 ശനിയാഴ്ച. സൗദി സുപ്രീം കോടതിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വെള്ളിയാഴ്ച്ച ദുൽഹജ് 30 പൂർത്തിയാക്കിയാണ് ശനിയാഴ്ച മുഹറം ഒന്നിനു തുടക്കമാകുക. കഴിഞ്ഞ ദിവസം രാജ്യത്തെവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച മുഹറം ഒന്നായി കണക്കാക്കുന്നത്.
ഒമാനിലെ ഈ വർഷത്തെ ഹിജ്റ പുതുവർഷപ്പിറവി 2022 ജൂലൈ 30, ശനിയാഴ്ച്ചയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്‌മെന്റ് അഫയേഴ്സ് അറിയിച്ചിട്ടുണ്ട്.
Read Also: റോഡിലെ നിയമലംഘനം: പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് എംഎല്‍എയെ സുപ്രീം കോടതി വിലക്കി
Post Your Comments