ഒഡീഷ: റോഡിലെ നിയമലംഘനത്തിന്റെ പേരില്‍ ഒരു വര്‍ഷത്തേയ്ക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് എംഎല്‍എയെ സുപ്രീം കോടതി വിലക്കി. ഒഡിഷയില്‍ നിന്നുള്ള എംഎല്‍എ പ്രശാന്ത് കുമാര്‍ ജഗ്‌ദേവിനാണ് ഒരു വര്‍ഷത്തേയ്ക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. കേസിലെ ജാമ്യ വ്യവസ്ഥയിലാണ് കോടതിയുടെ നിര്‍ദ്ദേശം.
എംഎല്‍എ പ്രശാന്ത് കുമാര്‍ ജഗ്‌ദേവ് ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ ഒരു വര്‍ഷത്തേക്ക് തന്റെ മണ്ഡലം (ചിലിക്ക) സന്ദര്‍ശിക്കാനും പാടില്ലെന്ന് ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പ്രതിഷേധക്കാരുടെ ഇടയില്‍ വെള്ള നിറത്തിലുള്ള ഡിസ്‌കവറി കാര്‍ ഓടിച്ചുകയറ്റി 20 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് എംഎല്‍എ പ്രശാന്ത് കുമാര്‍ ജഗ്ദേവിനെതിരെയുള്ള ആരോപണം. അപകടം പറ്റിയ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഒഡീഷ ഹൈക്കോടതി നേരത്തെ എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. മറ്റൊരു വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ചാണ് ആള്‍ക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയത്. ഇത്തരമൊരു നീക്കം ഒരിക്കലും ജനപ്രതിനിധിയില്‍ നിന്നുണ്ടാവാന്‍ പാടില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞിരുന്നു.
Post Your Comments