റിയാദ്: വിമാന യാത്രക്കാർക്കായി പെരുമാറ്റ ചട്ടം പുറത്തിറക്കി സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി. മങ്കിപോക്സ് മുൻകരുതൽ നടപടികളുടെ ഭാഗമായാണ് സൗദി പെരുമാറ്റ ചട്ടം പുറത്തിറക്കിയത്. രോഗ ലക്ഷണമുള്ളവരും, രോഗമുള്ളവരും, രോഗിയുമായി സമ്പർക്കം പുലർത്തിയവരും വിമാന യാത്ര ചെയ്യരുതെന്നാണ് നിർദ്ദേശം.
Read Also: മുംബൈ സ്ഫോടന കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പാകിസ്ഥാനിലെ മുന്‍ ഇന്ത്യന്‍ പ്രതിനിധി
ഇത്തരക്കാർ മുൻ നിശ്ചയിച്ച യാത്രകൾ മറ്റൊരു ദിവസത്തേക്കു മാറ്റണം. മാസ്ക് ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങയ നിർദ്ദേശങ്ങളും അധികൃതർ നൽകി. ത്വക്കിലോ, ജനനേന്ദ്രിയത്തിലോ മുറിവുകളുള്ള രോഗികളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക, ഉപകരണങ്ങളും വ്യക്തിഗത വസ്തുക്കളും പങ്കിടാതിരിക്കുകയും ചെയ്യണം. മസാജ് ചെയ്യുന്നത് പോലെയുള്ള നേരിട്ടുള്ള ശാരീരിക സമ്പർക്കം ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കുക തുടങ്ങിയ നിർദ്ദേശങ്ങളും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്.
Post Your Comments