ബാർമർ: രാജസ്ഥാനിൽ തകർന്നുവീണ വ്യോമസേനയുടെ യുദ്ധവിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് അപകടം നടന്നത്.
അപകടം നടന്ന ഭീംദ ഗ്രാമത്തിന്റെ അര കിലോമീറ്റർ ചുറ്റളവിൽ ആയി വിമാനത്തിന്റെ അവശിഷ്ടങ്ങൾ ചിതറിക്കിടപ്പുണ്ട്. രാത്രി പതിവു പരിശീലനത്തിനായി ഉയർന്നു പൊങ്ങിയതായിരുന്നു വിമാനം. ഒൻപതേ പത്തിനാണ് അപകടം നടന്നതെന്ന് എയർഫോഴ്സ് വൃത്തങ്ങൾ പറയുന്നു.
Also read ഐശ്വര്യത്തിനും സമൃദ്ധിയ്ക്കും മഹാവിഷ്ണു കവചം
അപകടം സംഭവിച്ചപ്പോൾ പൈലറ്റുമാർക്ക് സീറ്റ് ഇജക്ട് ചെയ്ത് രക്ഷപ്പെടാനുള്ള സമയം ലഭിച്ചില്ല എന്നാണ് കണക്കാക്കുന്നത്. പറക്കുന്ന ശവപ്പെട്ടി എന്നാണ് വിമാനത്തെ സാധാരണ വിളിക്കുന്ന ഇരട്ടപ്പേര്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം അപകടത്തിൽ പെട്ടിട്ടുള്ളത് ഈ വിമാനമാണ്. രണ്ടാം തലമുറയിലുള്ള യുദ്ധവിമാനത്തെ ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ വ്യോമസേന.
Post Your Comments