Latest NewsIndia

ശേഷിക്കുന്ന മിഗ്-21 സ്ക്വാഡ്രണുകൾ 2025ൽ വിരമിക്കും: ഇന്ത്യൻ വ്യോമസേന

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിൽ ശേഷിക്കുന്ന മിഗ്-21 സ്ക്വാഡ്രണുകൾ 2025ൽ വിരമിക്കുമെന്ന് വ്യോമസേനാ അധികൃതർ വ്യക്തമാക്കി. നാല് മിഗ്-21 സ്ക്വാഡ്രണുകളാണ് ഇനി വിരമിക്കാൻ ബാക്കിയുള്ളത്.

ചൊവ്വാഴ്ച രാത്രി പരിശീലനപ്പറക്കലിന് പറന്നുയർന്ന മിഗ്-21 യുദ്ധ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു. രാജസ്ഥാനിലെ ബാർമറിലാണ് വിമാനം തകർന്ന് വിങ് കമാൻഡർ എം റാണയും ഫ്ലൈറ്റ് ലഫ്റ്റനന്റ് അദ്വിതീയ ബാലും കൊല്ലപ്പെട്ടത്. ഈ പശ്ചാത്തലത്തിലാണ് വ്യോമസേനയുടെ വെളിപ്പെടുത്തൽ.

Also read: കശ്‍മീരിൽ ഏറ്റുമുട്ടൽ: രണ്ടു ഭീകരർ കുടുങ്ങിക്കിടക്കുന്നുവെന്ന് സൈന്യം

മിഗ്-21 വിമാനത്തെ സാധാരണ വിളിക്കുന്ന ഇരട്ടപ്പേര് പറക്കുന്ന ശവപ്പെട്ടി എന്നാണ്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം അപകടത്തിൽ പെട്ടിട്ടുള്ളത് ഈ വിമാനമാണ്. ഈ രണ്ടാം തലമുറയിലുള്ള യുദ്ധവിമാനത്തെ ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ വ്യോമസേന.

shortlink

Related Articles

Post Your Comments

Related Articles


Back to top button