ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമില്‍ വൈസ് ക്യാപ്റ്റൻ കെ എല്‍ രാഹുൽ പുറത്ത്. പകരം മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. രാഹുല്‍ കൊവിഡില്‍ നിന്ന് മുക്തനായെങ്കിലും ബിസിസിഐ ഒരു ആഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിരുന്നു. ബിസിസിഐ വെബ്‌സൈറ്റില്‍ പുറത്തുവിട്ട സ്‌ക്വാഡില്‍ സഞ്ജുവിന്റെ പേരുമുണ്ട്.
നേരത്തെ, ഏകദിന ടീമില്‍ സഞ്ജു കളിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടാനും താരത്തിനായി. മൂന്നാം മത്സരത്തില്‍ ആറ് റണ്‍സുമായി പുറത്താവാതെ നിന്നു. സഞ്ജു ഉള്‍പ്പെടെ നാല് വിക്കറ്റ് കീപ്പര്‍മാരാണ് സ്‌ക്വഡിലുള്ളത്. റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍ എന്നിവരാണ് മറ്റുവിക്കറ്റ് കീപ്പര്‍മാര്‍. ഇതില്‍ പന്തിന് ടീമില്‍ സ്ഥാനമുറപ്പാണ്.
ഇന്ത്യന്‍ സമയം രാത്രി എട്ടിന് ബ്രയാന്‍ ലാറ അക്കാദമി സ്റ്റേഡിയത്തിലാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടി20 മത്സരം. ഏകദിന പരമ്പര തൂത്തുവാരിയ ആവേശത്തിലാണ് ടീം ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം സീനിയര്‍ താരങ്ങള്‍ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
Read Also:- കോണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ ഇന്നിറങ്ങും: എതിരാളികള്‍ ഓസ്‌ട്രേലിയ
ഇന്ത്യയുടെ സാധ്യത ഇലവൻ: രോഹിത് ശര്‍മ, റിഷഭ് പന്ത്, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ഹര്‍ദ്ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, രവീന്ദ്ര ജഡേജ/ കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.
Post Your Comments