കോഴിക്കോട് : കേരളത്തിലെ വിമാനത്താവളങ്ങളിൽ സ്വർണ്ണക്കടത്ത് സജീവമാകുകയാണ്.കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും കരിപ്പൂരില്‍ വിമാനമിറങ്ങിയ രണ്ട് പേര്‍ സ്വര്‍ണ്ണക്കടത്തിൽ പിടിയിലായി. ഇരുവരും മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കൊണ്ട് വന്നത്.
സ്വര്‍ണ്ണ മിശ്രിതം ഗുളിക രൂപത്തിലാക്കി കസ്റ്റംസിനെ കബളിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ സുഹൈല്‍, വയനാട് സ്വദേശി റയീസ് എന്നിവരാണ് പിടിയിലായത്. ഓരോരുത്തരും നാല് ഗുളികകള്‍ വീതമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചിരുന്നത്.
എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ ഷാര്‍ജയില്‍ നിന്ന് കരിപ്പൂരിലെത്തിയ സുഹൈല്‍ ഒരു കിലോ മുപ്പത്തൊന്ന് ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് ഗുളിക രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. എയര്‍ ഇന്ത്യ എക്സപ്രസ്സ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ റയീസില്‍ നിന്ന് ഒരു കിലോ മുപ്പത് ഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തു. വിപണിയില്‍ ഒരുകോടിയിലേറെ രൂപ വില വരുന്നവയാണ് ഇവരിൽ നിന്നും കണ്ടെടുത്തിരിക്കുന്നത്.
രാജ്യത്ത് സ്വര്‍ണ്ണ കള്ളക്കടത്ത് കേസുകളുടെ പത്ത് വര്‍ഷത്തെ കണക്കെടുത്താൽ
കേരളം മൂന്നാം സ്ഥാനത്താണ്. ഈ വര്‍ഷം ഏഴ് മാസം പിന്നിടുമ്പോള്‍ നാനൂറ്റി എഴുപത് കേസുകള്‍ പിടികൂടി കഴിഞ്ഞു. നികുതി വെട്ടിച്ച് വന്‍ ലാഭം കൊയ്യാമെന്നതാണ് സ്വര്‍ണ്ണക്കള്ളകടത്ത് കൂടാന്‍ പ്രധാന കാരണം. കൂടാതെ, ഒരുകിലോ ഗ്രാം സ്വര്‍ണ്ണം കടത്തിയാല്‍ ആറ് ലക്ഷം രൂപവരെ ലാഭം ലഭിക്കും. അതുകൊണ്ട് തന്നെ ഏത് വിധേനയും കടത്താന്‍ കാരിയര്‍മാരും തയ്യാറാണ്. പിടിക്കപ്പെട്ടാലും പലപ്പോഴും ഈ കേസുകൾ തെളിയിക്കപ്പെടുകയോ ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണ്ണം കടത്തുന്നതെന്നു കണ്ടെത്തുകയോ ചെയ്യാറില്ല.
Post Your Comments