ന്യൂഡൽഹി: ബി.ജെ.പിയെയും സ്മൃതി ഇറാനിയെയും പരിഹസിച്ച് തൃണമൂൽ എം.പി മഹുവ മൊയ്ത്ര. പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് താഴെ പ്രതിഷേധിക്കുന്ന കോൺഗ്രസ് എം.പിമാർ ‘തന്തൂരി ചിക്കൻ’ കഴിച്ചുവെന്ന ആരോപണത്തിലാണ് മഹുവ മൊയ്ത്ര വിമർശനവുമായി രംഗത്തെത്തിയത്. ‘സില്ലി സോൾസ്!’ – എന്നായിരുന്നു മഹുവ മൊയ്ത്രയുടെ പരിഹാസം.
‘ഗോവയിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ മകൾ അനധികൃതമായി നടത്തുന്നു എന്ന് ആരോപണമുള്ള ബാറിൻ്റെ പേരും ‘സില്ലി സോൾസ്!’ എന്നാണ്. ഷെഹ്‌സാദ് പൂനാവാല ബി.ജെ.പിയുടെ കൂലിപ്പണിക്കാരനാണ്. പ്രതിഷേധിക്കുന്ന എം.പിമാർ എന്തു കഴിക്കണമെന്ന് നിങ്ങൾ തീരുമാനിക്കേണ്ട. സ്വന്തം നേതാക്കൾ മദ്യവും മാംസവും വിളമ്പുന്നത് അദ്ദേഹത്തിന് അറിയില്ല’- മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
Read Also: ഇന്ത്യയിൽ 25 വിമാനത്താവളങ്ങളിൽ രാത്രിയിൽ ലാൻഡ് ചെയ്യുന്നതിനുള്ള സൗകര്യമില്ല
കഴിഞ്ഞ ദിവസമാണ് എം.പിമാരുടെ ഭക്ഷണപാനീയങ്ങളെ കുറിച്ച് ബി.ജെ.പി നേതാവ് ഷെഹ്‌സാദ് പൂനാവാല ആരോപണം ഉന്നയിച്ചത്. ‘മാധ്യമ റിപ്പോർട്ടുകൾ പ്രകാരം സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ തന്തൂരി ചിക്കൻ കഴിച്ചു. മൃഗഹത്യയിൽ ഗാന്ധിജിക്ക് കർക്കശമായ നിലപാടായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. എംപിമാർ പ്രതിഷേധിക്കുകയാണോ അതോ പിക്നിക് നടത്തുകയാണോ എന്ന് പലരും ചോദിക്കുന്നു’- പൂനാവാല ആരോപിച്ചു.
Post Your Comments