ചവറ: വാഹനാപകടത്തെ തുടർന്ന്, പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തട്ടാശേരി കുളങ്ങരഭാഗം മംഗലത്ത് വീട്ടിൽ സുമേഷ് പ്രജാപതി(32)യാണ് മരിച്ചത്.
രണ്ടാഴ്ച മുമ്പാണ് അപകടം നടന്നത്. നല്ലെഴുത്ത് മുക്ക് ജംഗ്ഷന് സമീപത്ത് യുവാവ് സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കുമായി ഇടിച്ചായിരുന്നു അപകടം.
Read Also : വടകര കസ്റ്റഡി മരണം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഇന്ന് കേസ് പരിഗണിക്കും
വെൽഡിംഗ് തൊഴിലാളിയായ സുമേഷ് രാത്രിയില്‍ ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടയില്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ സുമേഷിനെ സമീപത്തുള്ളവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ വിദഗ്ധ ചികിത്സ നടത്തി വരുന്നതിനിടയില്‍ ഇന്നലെ മരണമടയുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ വിഷ്ണു പ്രിയ. അഞ്ച് ദിവസം മാത്രം പ്രായമായ ഒരു കുഞ്ഞുണ്ട്.
Post Your Comments