NewsLife StyleHealth & Fitness

ഉയർന്ന പ്രോട്ടീനിന്റെ അളവ് ശരീരത്തിന് ദോഷം ചെയ്യുമോ?

പ്രോട്ടീനിന്റെ അളവ് അമിതമായാൽ കിഡ്നി, കരൾ, എല്ലുകൾ എന്നിവയുടെ ഉപാപചയ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്

ശരീരത്തിന് ആവശ്യമായ പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. ആരോഗ്യമുള്ള മുടിയും ചർമ്മവും നിലനിർത്താൻ പ്രോട്ടീൻ വലിയ പങ്കു വഹിക്കുന്നുണ്ട്. എന്നാൽ, പ്രോട്ടീനിന്റെ അളവ് അമിതമായാൽ ശരീരത്തിന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

പ്രോട്ടീനിന്റെ അളവ് അമിതമായാൽ കിഡ്നി, കരൾ, എല്ലുകൾ എന്നിവയുടെ ഉപാപചയ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇത് കാൻസർ, ഹൃദ്രോഗം എന്നീ അസുഖങ്ങളിലേക്ക് നയിക്കും. അമിത അളവിൽ ശരീരത്തിൽ പ്രോട്ടീൻ നിർജ്ജലീകരണത്തിനും വൃക്കയിലെ കല്ലുകളുടെ രൂപീകരണത്തിനും കാരണമാകും.

Also Read: തക്കാളി അധികമായാൽ ഉണ്ടാകുന്ന അഞ്ച് ആരോഗ്യ പ്രശ്നങ്ങള്‍!

കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണവും ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും കഴിക്കുന്ന ആളുകൾക്ക് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നാരുകൾ അടങ്ങിയ ഭക്ഷണത്തിന്റെ അഭാവം ദഹനത്തെ ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button