ThiruvananthapuramLatest NewsKeralaNattuvarthaNews

വഴിയാത്രക്കാരനെ ഇടിച്ച് തെറിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു

കിളിമാനൂർ കാനാറ പുത്തൻവീട്ടിൽ അനന്തു (18) ആണ് മരിച്ചത്

തിരുവനന്തപുരം: അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന മധ്യവയസ്കനെ ഇടിച്ച് തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. കിളിമാനൂർ കാനാറ പുത്തൻവീട്ടിൽ അനന്തു (18) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 10 മണിയോടെ കിളിമാനൂർ മഹാദേവേശ്വരം മാർക്കറ്റിന് സമീപം ആണ് അപകടം. കാൽനടയാത്രക്കാരനായിരുന്ന മധ്യവയസ്കൻ പെട്ടെന്ന് റോഡ് മുറിച്ച് കിടക്കുന്നതിനിടെ അനന്തു സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിക്കുകയും തുടർന്ന്, റോഡിലേക്ക് തെറിച്ചു വീണ അനന്തുവിന് തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയുമായിരുന്നു.

അപകടത്തിൽ മധ്യവയസ്കനും തുടയെല്ലിന് സാരമായ പരിക്കേറ്റിരുന്നു. അരമണിക്കൂറോളം റോഡിൽ രക്തം വാർന്ന നിലയിൽ ബോധരഹിതനായി കിടന്ന അനന്തുവിനെ നാട്ടുകാർ ആംബുലൻസ് വിളിച്ചുവരുത്തി വെഞ്ഞാറമൂട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read Also : ലോക ചെസ് ഒളിമ്പ്യാഡ് ഇന്നാരംഭിക്കും: തുടക്കം കുറിക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദി

ശേഷം ബന്ധുക്കളെത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന അനന്തു ഇന്നലെ മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button