പലിശ നിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, പലിശ നിരക്ക് 35 ബേസിസ് പോയിന്റ് വർദ്ധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ മെയ്, ജൂൺ മാസങ്ങളിൽ റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയിരുന്നു. 90 ബേസിസ് പോയിന്റാണ് രണ്ടുതവണകളിലായി വർദ്ധിപ്പിച്ചത്.
അടുത്തയാഴ്ച ചേരുന്ന ധനനയ യോഗത്തിലാണ് പലിശ നിരക്കുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ആർബിഐ എടുക്കുക. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റ ഭാഗമായാണ് പലിശ നിരക്ക് ഉയർത്താനൊരുങ്ങുന്നത്. റിപ്പോ നിരക്ക് ഉയർത്തുന്നതോടെ, രാജ്യത്തെ പൊതുമേഖല ബാങ്കുകളും സ്വകാര്യ മേഖല ബാങ്കുകളും വായ്പ പലിശയും നിക്ഷേപ പലിശയും കൂട്ടും. ഇതോടെ, ഭവന വായ്പ, വാഹന വായ്പ തുടങ്ങിയവയുടെ പലിശ നിരക്കുകളിലും മാറ്റങ്ങൾ വരും.
Also Read: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണം: ജനങ്ങൾക്ക് നിർദ്ദേശം നൽകി ഷാർജ പോലീസ്
ഒറ്റയടിക്കുള്ള വില വർദ്ധനവ് ഒഴിവാക്കാനാണ് ഘട്ടം ഘട്ടമായി പലിശ നിരക്ക് ഉയർത്തുന്നത്. ഈ സാമ്പത്തിക വർഷം പണപ്പെരുപ്പം 6.7 ശതമാനമായി കുറയ്ക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്.
Post Your Comments