KottayamNattuvarthaLatest NewsKeralaNews

അയല്‍വാസിയെ ആക്രമിച്ചു : മൂന്നുപേർ പൊലീസ് പിടിയിൽ

പൂഴിക്കോല്‍ പൂഴിക്കുന്നേല്‍ വീട്ടില്‍ അനീഷ് ഗോപി (37), വൈക്കം തലയാഴം മന്നംപള്ളി വീട്ടില്‍ ഹരീഷ്, കല്ലറ മുണ്ടാര്‍ പാറയില്‍ നൂറ്റിപ്പത്ത്ചിറയില്‍ വീട്ടില്‍ ശ്രീകാന്ത് (34) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്

ആപ്പാഞ്ചിറ: അയല്‍വാസിയെ ആക്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ. പൂഴിക്കോല്‍ പൂഴിക്കുന്നേല്‍ വീട്ടില്‍ അനീഷ് ഗോപി (37), വൈക്കം തലയാഴം മന്നംപള്ളി വീട്ടില്‍ ഹരീഷ്, കല്ലറ മുണ്ടാര്‍ പാറയില്‍ നൂറ്റിപ്പത്ത്ചിറയില്‍ വീട്ടില്‍ ശ്രീകാന്ത് (34) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

കടുത്തുരുത്തി പൂഴിക്കോല്‍ കോളനി ഭാഗത്ത് അജിയെയാണ് അനീഷും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടില്‍ കയറി ചെടിച്ചട്ടികൊണ്ട് തലക്കടിച്ചത്.

Read Also : മുസ്‌ലിം ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന സമീപനം അവസാനിപ്പിക്കണം: പിണറായി പോലീസിനോട് പോപ്പുലര്‍ ഫ്രണ്ട്

അയല്‍വാസികളായ അനീഷും അജിയും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ അന്വേഷണസംഘം വൈക്കം, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ പതിനഞ്ചോളം കേസുകള്‍ നിലവിലുണ്ട്.

അനീഷ് ഗോപി, ഹരീഷ് എന്നിവര്‍ക്ക് വിവിധ സ്റ്റേഷനുകളിലായി അഞ്ചോളം കേസുകളുണ്ട്. എസ്‌.ഐമാരായ വിപിന്‍ ചന്ദ്രന്‍, വിനോദ്, എ.എസ്‌.ഐമാരായ റോജിമോന്‍, സിനില്‍ കുമാര്‍, സി.പി.ഒമാരായ ദീപു, എ.കെ. പ്രവീണ്‍, അനൂപ് അപ്പുക്കുട്ടന്‍, സജയകുമാര്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button