ഡൽഹി: 1947ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള 75 വർഷത്തിനുള്ളിൽ ബിസിനസ് മേഖലയിൽ ഇന്ത്യ വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. 1947ൽ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യ വിടുമ്പോൾ രാജ്യത്തെ ജനസംഖ്യ 340 മില്യൺ ആയിരുന്നു. സാക്ഷരതാ നിരക്ക് ഏകദേശം 12 ശതമാനം മാത്രമുള്ള ഒരു ദരിദ്ര സമ്പദ്‌വ്യവസ്ഥയായിരുന്നു അത്. ഇന്ത്യയുടെ ജി.ഡി.പി വെറും 2.7 ട്രില്യൺ രൂപയായിരുന്നു. ഇത് ലോകത്തെ മൊത്തം ജി.ഡി.പിയുടെ 3 ശതമാനം മാത്രമായിരുന്നു.
എന്നാൽ, കഴിഞ്ഞ 75 വർഷത്തിനിടയിൽ, ഇന്ത്യയുടെ ജനസംഖ്യ ഏകദേശം 1.4 ബില്യണായി ഉയർന്നു, 2021 ലെ കണക്കനുസരിച്ച് രാജ്യത്ത് 77.70 ശതമാനം സാക്ഷരതയുണ്ട്. 75 വർഷം മുമ്പ് ബ്രിട്ടീഷ് ഭരണത്തിന്റെ പ്രക്ഷുബ്ധതയിൽ നിന്ന് കരകയറിയ രാജ്യത്തിന് ഇത് ശ്രദ്ധേയമായ നേട്ടമാണ്. അതേസമയം, ഇന്ത്യയുടെ ജി.ഡി.പി 1988-89 ലും 2006-07 ലും 10 ശതമാനത്തിലധികം ഉയരുകയും, നിലവിൽ 8.7 ശതമാനം നിരക്കിൽ വളർച്ചയിലുമാണ്. ആഗോള ഇടപാടുകളിൽ മുന്നിട്ടുനിൽക്കുന്ന ഐ.ടി കമ്പനികളോടൊപ്പം സേവന മേഖലയിലും ഇന്ത്യ വലിയ മാറ്റങ്ങൾ കണ്ടു.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് മാറി നിൽക്കണം: ജനങ്ങൾക്ക് നിർദ്ദേശം നൽകി ഷാർജ പോലീസ്
ശതകോടീശ്വരൻമാരായ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനി എന്നിവർ ഫോബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയതിനും പ്രമുഖ കമ്പനികളുടെ ഉയർച്ചയ്ക്കും ഇന്ത്യ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ 75 വർഷത്തെ ഇന്ത്യയുടെ ബിസിനസ് യാത്രയിലെ ഇന്ത്യയുടെ മികച്ച 5 നേട്ടങ്ങൾ നോക്കാം.
ലോകത്തിലെ ഏറ്റവും ധനികരായ ഇന്ത്യക്കാർ
ഫോർബ്‌സ് മാസികയുടെ ലോക ശതകോടീശ്വരൻമാരുടെ പട്ടികയിൽ ചില ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പേരുണ്ട്. പട്ടികയിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെ പിന്തള്ളി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി നാലാം സ്ഥാനത്തും റിലയൻസ് ഇൻഡസ്ട്രീസ് ചെയർപേഴ്സൺ മുകേഷ് അംബാനി പത്താം സ്ഥാനത്തും എത്തി. എച്ച്.സി.എൽ എന്റർപ്രൈസ് സ്ഥാപകൻ ശിവ് നാടാർ പട്ടികയിൽ 66-ാം സ്ഥാനത്താണ്, സൈറസ് പൂനവാല ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സൈറസ് പൂനവാല 74-ാം സ്ഥാനത്താണ്. അവന്യൂ സൂപ്പർമാർട്ട്‌സിന്റെ സ്ഥാപകൻ രാധാകിഷൻ ദമാനി ഫോർബ്‌സ് പട്ടികയിൽ 88-ാം സ്ഥാനത്തുള്ള ഇന്ത്യക്കാരനാണ്
സ്ത്രീകളിലെ ഈ ലക്ഷണം അപകടകാരിയാണ്
1949ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിച്ചു
രാജ്യത്തെ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ആണ് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ റെഗുലേറ്ററും സൂപ്പർവൈസറും. 17-ാം നൂറ്റാണ്ട് മുതൽ യൂറോപ്പിൽ നിലനിന്നിരുന്ന സെൻട്രൽ ബാങ്കുകൾ 20-ാം നൂറ്റാണ്ടിൽ ആധുനിക രൂപം പ്രാപിച്ചു. വിഭജനത്തിനുശേഷം, 1948 ജൂൺ വരെ റിസർവ് ബാങ്ക് പാകിസ്ഥാന്റെ സെൻട്രൽ ബാങ്കായി പ്രവർത്തിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ പ്രവർത്തനം ആരംഭിച്ചപ്പോൾ, യഥാർത്ഥത്തിൽ ഒരു ഷെയർഹോൾഡർ ബാങ്കായി സ്ഥാപിതമായ റിസർവ് ബാങ്ക് 1949ൽ ദേശസാൽക്കരിക്കപ്പെടുകയായിരുന്നു.
1951ൽ അവതരിപ്പിച്ച പഞ്ചവത്സര പദ്ധതികൾ
1950 മാർച്ചിൽ ഇന്ത്യാ ഗവൺമെന്റിന്റെ പ്രമേയത്തിലൂടെ ഒരു ആസൂത്രണ കമ്മീഷൻ രൂപീകരിച്ചു. ആദ്യത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ചത് 1951ലാണ്. ഹാരോഡ്-ഡോമർ മോഡലിനെ അടിസ്ഥാനപ്പെടുത്തി കുറച്ച് പരിഷ്‌ക്കരണങ്ങളോടെയായിരുന്നു ആദ്യത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ചത്. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആസൂത്രണ കമ്മിഷന്റെ പ്രസിഡന്റായും, ജലസേചന, വൈദ്യുതി മന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദ, കമ്മിഷന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ആദ്യ പഞ്ചവത്സര പദ്ധതി കാർഷിക മേഖലയിലും വിഭജനാനന്തരം ഇന്ത്യയിലെത്തിയ അഭയാർത്ഥികളുടെ പുനരധിവാസത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
പാർത്ഥ ചാറ്റർജിയുടെ ‘മന്ത്രിപ്പണി’ തെറിച്ചു: ബംഗാൾ മന്ത്രിസഭയിൽ നിന്ന് പുറത്ത്
1956ൽ അംഗീകരിച്ച വ്യാവസായിക നയ പ്രമേയവും 1991ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഉദാരവൽക്കരണവും
ഒരു സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 1956 ഏപ്രിലിൽ പാർലമെന്റ് ലൈസൻസ് രാജിന്റെ തുടക്കം കുറിക്കുന്ന വ്യാവസായിക നയ പ്രമേയം അംഗീകരിച്ചു. വ്യവസായത്തെ നിയന്ത്രിക്കുന്നതിനുള്ള നിയമ നിർമ്മാണം ആരംഭിച്ചത്, 1951ലെ ഇൻഡസ്ട്രീസ് (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ആക്ടിലൂടെയാണ്, അത് ഷെഡ്യൂൾ 1 ആയി നിശ്ചയിച്ചിട്ടുള്ള വ്യവസായങ്ങൾക്ക് ലൈസൻസിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രതിരോധം, ഭക്ഷ്യ സംസ്‌കരണം, രാസവളം, ടെലികോം, ഇന്ധനങ്ങൾ, ലോഹ ശാസ്ത്രം, വ്യാവസായിക യന്ത്രങ്ങൾ എന്നിവയുൾപ്പെടെ ഏകദേശം 38 വ്യവസായങ്ങളാണ് ആദ്യ ഷെഡ്യൂളിൽ ഉൾപ്പെട്ടിരുന്നത്.
സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കമ്പോളവത്കരിക്കുന്നക, സേവനാധിഷ്ഠിതവുമാക്കുക, സ്വകാര്യ- വിദേശ നിക്ഷേപങ്ങളുടെ പങ്ക് വിപുലീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1991ലാണ് ഇന്ത്യയിൽ സാമ്പത്തിക ഉദാരവൽക്കരണം ആരംഭിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ലോകമെമ്പാടുമുള്ള സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ പൊതുവായ മാതൃകയുടെ ഭാഗമായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക ഉദാരവൽക്കരണം.
ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം
ആറ് വർഷത്തിനുള്ളിൽ, വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) അംഗീകരിച്ച രാജ്യത്തെ 653 ജില്ലകളിലായി 74,400 സ്റ്റാർട്ടപ്പുകളുള്ള, ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ ആസ്ഥാനമായി ഇന്ത്യ മാറി.
സോമാറ്റോ, നൈക്കാ, പൈസബസാർ, പേടിഎം തുടങ്ങിയ യൂണികോൺ, 1 ബില്യൺ ഡോളർ മൂല്യം നേടിയ സ്റ്റാർട്ടപ്പുകൾ രാജ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻവെസ്റ്റ് ഇന്ത്യ നൽകിയ വിവരപ്രകാരം 338.50 ബില്യൺ ഡോളർ മൂല്യമുള്ള 105 യൂണികോണുകൾ ഇന്ത്യയിലാണ്. ‘ഇന്ന്, ആഗോളതലത്തിൽ 10 യൂണികോണുകളിൽ ഒന്ന് ഇന്ത്യയിൽ ജനിച്ചിട്ടുണ്ട്,’ സർക്കാർ പറയുന്നു. ഇതിൽ 93 ബില്യൺ ഡോളർ മൂല്യമുള്ള 44 യൂണികോണുകൾ 2021ലും 24.70 ബില്യൺ ഡോളർ മൂല്യമുള്ള 19 യൂണികോണുകളും 2022ലും ജനിച്ചതായി സർക്കാർ ഡാറ്റ കാണിക്കുന്നു.
‘എന്നോട് സംസാരിക്കരുത്’: സ്‌മൃതി ഇറാനിയോട് സോണിയ ഗാന്ധി, ലോക്‌സഭയിൽ നാടകീയ രംഗങ്ങൾ
ഫുഡ് ഡെലിവറി, ഗ്രോസറി ഡെലിവറി, ലോജിസ്റ്റിക്‌സ്, ബി2ബി മാർക്കറ്റുകൾ, പേയ്‌മെന്റുകൾ, ഫിൻടെക്, ബ്യൂട്ടി ആന്റ് വെൽനസ്, വിദ്യാഭ്യാസം തുടങ്ങിയ മറ്റ് ഡൊമെയ്‌നുകൾക്കായി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സാങ്കേതിക പരിഹാരങ്ങൾ നൽകുന്നുണ്ട്.
Post Your Comments