News

പാർത്ഥ ചാറ്റർജിയുടെ ‘മന്ത്രിപ്പണി’ തെറിച്ചു: ബംഗാൾ മന്ത്രിസഭയിൽ നിന്ന് പുറത്ത്

കൊൽക്കത്ത: സ്‌കൂൾ ജോലി തട്ടിപ്പ് കേസിൽ അറസ്റ്റിലായതിന് പിന്നാലെ, തൃണമൂൽ കോൺഗ്രസ് നേതാവ് പാർത്ഥ ചാറ്റർജിയെ ബംഗാൾ മന്ത്രിസഭയിൽ നിന്ന് നീക്കി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി ചാറ്റർജിയെ പാർട്ടിയിലെയും മന്ത്രിസഭയിലെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാനുള്ള സമ്മർദ്ദം ഉയരുന്നതിനിടെയാണ്, മുഖ്യമന്ത്രി മമത ബാനർജി യോഗം വിളിച്ചത്.

സംസ്ഥാന മന്ത്രിസഭയിലെ വാണിജ്യം, വ്യവസായം, പാർലമെന്ററി കാര്യങ്ങൾ, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ്, പൊതു സംരംഭങ്ങൾ, വ്യാവസായിക പുനർനിർമ്മാണം എന്നീ വകുപ്പുകളിൽ നിന്നാണ് പാർത്ഥ ചാറ്റർജിയെ നീക്കം ചെയ്തത്. ചാറ്റർജിയെ പുറത്താക്കിയതിന് പിന്നാലെ, വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ചുമതല മമത ബാനർജി ഏറ്റെടുത്തു.

റഷ്യ വിടുന്നു: നിർണായക തീരുമാനവുമായി ഫോക്സ്‌ വാഗൺ ഗ്രൂപ്പ്

പാർട്ടിയിൽ നിന്നും മന്ത്രിസഭയിൽ നിന്നും പാർത്ഥ ചാറ്റർജിയെ പുറത്താക്കണമെന്ന് ടി.എം.സി ജനറൽ സെക്രട്ടറിയും വക്താവുമായ കുനാൽ ഘോഷ്, കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

‘പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്നും എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും ഉടൻ പുറത്താക്കണം. ഈ പ്രസ്താവന തെറ്റാണെന്ന് കണ്ടാൽ, പാർട്ടിക്ക് എന്നെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാൻ അവകാശവുമുണ്ട്,’ കുനാൽ ഘോഷ് പറഞ്ഞു.

പെൺസുഹൃത്തിനെ കാണാനെത്തിയ കിരണിനെ പിന്നീട് കണ്ടെത്തിയത്‌ മരിച്ച നിലയില്‍: ആത്മഹത്യയോ…അകപ്പെട്ടതാണോ…അതോ? 

അതേസമയം, അർപ്പിതയുടെ ഫ്ലാറ്റിൽ ബുധനാഴ്ച നടത്തിയ റെയ്ഡിൽ 28 കോടി രൂപയും സ്വർണ്ണാഭരണങ്ങളും ഇ.ഡി പിടിച്ചെടുത്തിരുന്നു. തന്റെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയ പണം പാർത്ഥ ചാറ്റർജിയുടേതാണെന്നും സൂക്ഷിക്കാനായി തന്റെ ഫ്‌ളാറ്റ് ഉപയോഗിച്ചതാണെന്നും അർപ്പിത മുഖർജി ഇ.ഡിയോട് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button